വാഷിംങ്ടണ്‍: അലാസ്കയ്ക്ക് മുകളില്‍ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകര്‍ന്നത്.
വിമാനത്തിലുണ്ടായിരുന്നു പത്ത് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറന്‍ മഞ്ഞുപാളികളില്‍ നിന്നാണ് തകര്‍ന്ന നിലയില്‍ വിമാനം കണ്ടെത്തിയത്.വ്യാഴാഴ്ച്ച യൂനലക്ലീറ്റില്‍ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. പൈലറ്റും ഒന്‍പതും യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ചെറിയ തോതില്‍ മഞ്ഞുവീഴ്ച്ച ഉണ്ടായി എന്നതല്ലാതെ അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് വിമാനവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടത്. തെക്ക്കിഴക്കന്‍ നോമിന്റെ 30 മൈല്‍ മാറിയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.