മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി.ഡോ സഹീദയ്ക്കും ഭര്‍ത്താവ് ഡോ.സഫീലിനും എതിരെയാണ് പരാതി.
കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു ഇതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.സഹീദക്ക് പകരം രാത്രി കാലങ്ങളില്‍ ഭര്‍ത്താവ് ഡോ സഫീല്‍ ജോലി ചെയ്യുന്നു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആണ് സഫീല്‍.
ഡോ സഫീല്‍ ഒപിയില്‍ ഇരിക്കുന്ന ചിത്രം സഹിതം മുസ്ലീം യൂത്ത് ലീഗ് നേതാവ് യുഎ റസാഖ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി.ഇങ്ങനെ ഉള്ള ചികിത്സയില്‍ എന്തെങ്കിലും അപാകതയോ പിഴയോ സംഭവിച്ചാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് യൂത്ത് ലീഗ് ചോദിച്ചു.ഡോ സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭര്‍ത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിന്റെ വിശദീകരണം.പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡി.എം.ഒ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.