പാലക്കാട്: ഭിന്നശേഷിക്കാരെ സമൂഹത്തിൽ സ്വയം പര്യാപതരാക്കുന്നതിന് തണലായി പ്രവർത്തിക്കുന്ന ചാലിശേരി സഹയാത്ര ചാരിറ്റബിൾസൊസൈറ്റിയുടെ പുതിയകെട്ടിടം ഞായറാഴ്ചരാവിലെ 10.30ന് തദ്ദേശ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
ചാലിശേരി - കൂറ്റനാട് പാത വട്ടത്താണിയിൽ സുമനസ്സുകൾ നൽകിയ ഏകദേശം ഒന്നരക്കോടി ചിലവിൽ 9000 ചതുരശ്രയടി വിസ്തൃതിയിൽ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കുന്നത്. ആധുനിക ഉപകരണങ്ങളോടുകൂടിയ ഫിസിയോ തെറാപ്പി യൂണിറ്റ്, സ്പീച്ച് തെറാപ്പി സെൻ്റർ, ട്രെയിനിംഗ് സെൻറർ, ഡെ കെയർ ഹാൾ, പ്രൊഡക്ഷൻ യൂണിറ്റ് എന്നിവ ഒരുക്കിയ കെട്ടിടത്തിൽ 15 പേർക്കുള്ള സൗജന്യ കിടത്തി ചികിത്സയും, 10 ഒപിയുമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാംഘട്ടം പൂർത്തിയാക്കുന്നതോടെ 30 പേർക്ക് കിടത്തി ചികിൽസ ലഭിക്കും.ചടങ്ങിൽ സി വി ബാലചന്ദ്രൻ,ടി പി മുഹമ്മദ്, വാസുണ്ണി പട്ടാഴി, സൊലെസ് ഫൗണ്ടർ ഷീബ അമീർ, സാമൂഹ്യ പ്രവർത്തകൻ ഡോ.സന്തോഷ് ഗീവർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജീഷ് കുട്ടൻ,അജയൻ ചാലിശ്ശേരി, ഡോ. ശ്യാംകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി പുസ്തക പ്രകാശനം, പുസ്തക ചർച്ച, വാദ്യ സദസ്സിൽ കലാമണ്ഡലം ചന്ദ്രൻ നയിക്കുന്ന പഞ്ചവാദ്യം മനോജ് കല്ലടത്തൂരിൻ്റെ തായമ്പക , നൃത്ത സദസിൽ സൂഫി ഡാൻസ് , എടപ്പാൾ വിശ്വൻ നയിക്കുന്ന സംഗീത നിശ എന്നിവ ഉണ്ടാകുമെന്ന് സഹയാത്ര പ്രസിഡന്റ് വിവിബാലകൃഷ്ണൻ, കെട്ടിട നിർമ്മാണ സംഘാടക സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, കോ-ഓർഡിനേറ്റർ ടിഎരണദിവെ, ചെയർമാൻ സി പ്രേമരാജൻ, ട്രഷറർ ഒ ഗോവിന്ദൻ കുട്ടി എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.