അങ്ങാടിപ്പുറം: തളി ക്ഷേത്രത്തിൽ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കുന്ന അതിരുദ്ര യജ്ഞത്തിന്റെ വിളംബര ജ്യോതി പ്രയാണം ആരംഭിച്ചു. യാഗഭൂമിയായ പാഞ്ഞാളിലെ യജ്ഞേശ്വരനായ ലക്ഷ്മീ നാരായണമൂർത്തി ക്ഷേത്രത്തിൽ നിന്നും മേൽശാന്തി കറുത്തേടത്ത് സതീശൻ നമ്പൂതിരിപ്പാട് അഗ്നി പകർന്ന്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് നാരായണൻ ഭട്ടതിരിപ്പാടിന് കൈമാറി.
ജ്യോതി പ്രയാണം ചങ്ങരംകുളം രക്തേശ്വരം ക്ഷേത്രം, കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രം, തിരുന്നാവായ നവമുകുന്ദ ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, തിരൂർ കരുമത്തിൽ ഭഗവതി ക്ഷേത്രം, ചെറിയേരിക്കാവ് ഭഗവതി ക്ഷേത്രം, തലക്കാട് അയ്യപ്പക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം താനൂർ ശോഭാ പറമ്പ് ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.അതിരുദ്ര കമ്മറ്റി ജന.കൺവീനർ കെ.നാരായണൻകുട്ടി, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറിമാരായ ടി.പി.സുധീഷ്, സി.കെ.ശശി, സംഘാടക സമിതി പബ്ളിസിറ്റി കൺവീനർ പി.സേതുമാധവൻ, മുരളി നറുകര തുടങ്ങിയവർ സ്വീകരണങ്ങളിൽ സംസാരിച്ചു.
ഇന്ന് ( 04.02.25) രാവിലെ ഏഴിന് താനൂരിലെ ഗണപതിയൻകാവ് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ജ്യോതി പ്രയാണം തൃക്കൈക്കാട്ട് ശിവക്ഷേത്രം, പൂരപ്പറമ്പ് ഭഗവതി ക്ഷേത്രം, ഹരിപുരം പൊൽപ്പായി ക്ഷേത്രം, ചെട്ടിപ്പടി ഗണപതി ക്ഷേത്രം, അരിയല്ലൂർ ശിവക്ഷേത്രം, രവിമംഗലം വിഷ്ണു ക്ഷേത്രം,
തേക്കിൽ സുബ്രഹ്മണ്യ ക്ഷേത്രം, ഇളന്നുമ്മൽ ശിവക്ഷേത്രം, പറമ്പത്തുകാവ് ഭഗവതി ക്ഷേത്രം, ചൊവ്വയിൽ ശിവക്ഷേത്രം, മേലേരിക്കാവ് അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വില്ലൂന്നിയാൽ പരവദേവത ക്ഷേത്രത്തിൽ സമാപിക്കും.ജ്യോതി പ്രയാണം ജില്ലയിലെ നൂറ്റമ്പതോളം ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പതിമൂന്നാം തീയതി യജ്ഞ സ്ഥലത്ത് എത്തിച്ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.