തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ദിവസങ്ങളായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ കൂടുതല്‍ നടപടിയുമായി പൊലീസ്. 20ന് നടന്ന മഹാസംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് നോട്ടിസ് അയച്ചു.
സമരത്തെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആക്ഷേപിക്കുകയും ആശാവര്‍ക്കര്‍മാര്‍ ജോലിക്കെത്തിയില്ലെങ്കില്‍ പകരം ആളെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.മഹാസംഗമത്തില്‍ പങ്കെടുത്ത സമരനേതാക്കള്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണു സ്റ്റേഷനില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് നോട്ടിസ് അയച്ചിരിക്കുന്നത്. ഡോ.കെ.ജി. താര, ഡോ.എം.ബി. മത്തായി, ജോസഫ് സി. മാത്യു എന്നിവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. സമരത്തിനു വിവിധ സംഘടനകളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും കൂടുതല്‍ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിയെന്ന് കെഎഎച്ച്ഡബ്ല്യുഎ ഭാരവാഹികള്‍ പറഞ്ഞു.ശശി തരൂര്‍ എംപി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഇന്നും സമരപ്പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു. എഐടിയുസിയും സിപിഐ നേതാവ് ആനി രാജയും സമരത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം നേതാവ് എളമരം കരീം സമരക്കാരെ പരിഹസിക്കുന്ന നിലപാട് തുടരുകയാണ് ചെയ്തത്.
സമരം മറ്റു ജില്ലകളിലേക്കു വ്യാപിക്കുന്നതും സര്‍ക്കാരിന് തലവേദനയാവുകയാണ്. ആലപ്പുഴയില്‍ 27ന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് സിഐടിയു നേതാവ് ആശാ വര്‍ക്കര്‍മാര്‍ക്കു മുന്നറിയിപ്പു നല്കി. അതേസമയം ആലപ്പുഴയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍ പാസ്പോര്ട് ഓഫിസിലേക്കു മാര്‍ച്ച് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.