എടപ്പാൾ: ചർക്കയും, ഉപ്പും മഹത്തായ സമരായുധങ്ങളായി രൂപാന്തരപ്പെടുത്തി, ലോക ചരിത്രത്തിൽ അപൂർവമായ സ്വാതന്ത്ര്യ സമരത്തിനാണ് മഹാത്മാ ഗാന്ധി നേതൃത്വം നൽകിയിരുന്നതെന്ന് മുൻ രാജ്യസഭാംഗം സി. ഹരിദാസ് അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 8 മുതൽ 12 വരെ തവനൂർ കേളപ്പജി നഗരിൽ സംഘടിപ്പിച്ച 77-ാമത് സർവ്വോദയ മേളയുടെ ഭാഗമായി എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'ചർക്ക പരിചയപ്പെടുത്തൽ' പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപ്പൽ കെ.എം. അബ്ദുൽ ഗഫൂർ അധ്യക്ഷനായ യോഗത്തിൽ, കോഴിക്കോട് സർവ്വോദയ സംഘം പ്രതിനിധി രാജീവൻ കണ്ണൂർ, വിദ്യാർത്ഥികൾക്ക് ചർക്കയുടെ പ്രാധാന്യം വിശദീകരിച്ചു.അഡ്വ. എ.എം. രോഹിത്ത്, അടാട്ട് വാസുദേവൻ, കെ. രവീന്ദ്രൻ, വി.ആർ. മോഹനൻ നായർ, സലാം പോത്തനൂർ, പ്രണവം പ്രസാദ്, എം.ടി. അറമുഖൻ, പി. കോയക്കുട്ടി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.