പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് യുവതി താഴേക്ക് ചാടിയ സംഭവം; രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി

താമരശ്ശേരി: മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ രണ്ട് പ്രതികൾ താമരശ്ശേരി കോടതിയിൽ കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്.

ഒന്നാം പ്രതി ദേവദാസിനെ കഴിഞ്ഞ ദിവസം കുന്നംകുളത്തുനിന്നും പൊലീസ് പിടികൂടിയിരുന്നു. ഇയാളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് യുവതി താഴേക്ക് ചാടിയത്.


ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലാണ്. പീഡനശ്രമവുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.
പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് ഇന്നലെ ബിജെപി പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !