കാട്ടാക്കട: പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖം വച്ച് നഗ്ന ഫോട്ടോ മോർഫ് ചെയ്ത് വാട്ട് സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് സംഭവത്തിലെ പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം.
പ്രതികളെ നിയമനടപടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കാട്ടാക്കട ഡിവൈഎസ്പി ആര്യങ്കോട് എസ് എച്ച് ഒ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പൊതുപ്രവർത്തകനായ ബിനു ആശാരി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി.ആര്യങ്കോട് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട കുട്ടികളെയും രക്ഷാകർത്താക്കളെയും വിളിച്ചു വരുത്തിയിരുന്നുവെങ്കിലും തുടർ നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് ആരോപണം.എന്നാൽ പരാതി കിട്ടിയ ദിവസം തന്നെ കേസെടുത്തിരുന്നെന്നും പതിനേഴ് വയസ്സിനു താഴെയുള്ള വിദ്യാർത്ഥികളാണ് പ്രതികളെന്നും ആര്യങ്കോട് പോലീസ് പറഞ്ഞു. നഗ്നചിത്രങ്ങൾ ഷെയർ ചെയ്തവരെയാണ് വിളിച്ചു വരുത്തിയതെന്നും പറയുന്നു.എന്നാൽ വിദ്യാർത്ഥിനിയുടെ നഗ്നചിത്രം നിർമ്മിച്ചവരെ കണ്ടെത്താനായോ എന്ന് പോലീസ് വ്യക്തമാക്കുന്നില്ല.പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖം വച്ച് നഗ്ന ഫോട്ടോ മോർഫ് ചെയ്ത് വാട്ട് സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പരാതി
0
ചൊവ്വാഴ്ച, ഫെബ്രുവരി 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.