തവനൂർ: തവനൂരിൽ ഭാരതപ്പുഴയുടെ ഉത്സവമായ മാഘമകമഹോത്സവം, നിളാ ആരതിയോടെ സമാപിച്ചു. തവനൂർ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ആചാര്യന്മാരും വിശിഷ്ടാതിഥികളും പങ്കെടുത്തു. നിളാ പൂജയ്ക്ക് നേതൃത്വം നൽകിയത് സ്വാമിനി അതുല്യാമൃതപ്രാണാ, കെ.എൻ.ആർ. നമ്പൂതിരി, ശങ്കു.ടി.ദാസ്, മൂകാംബിക സജി പോറ്റി, രുദ്ര ഗായത്രി, തിരൂർ ദിനേശ്, പ്രദീപ് തവനൂർ, അജയൻ ഉള്ളാട്ട്, മണികണ്ഠൻ പാലാട്ട്, രാമചന്ദ്രൻ തവനൂർ, ജനാർദ്ദന മേനോൻ, തവനൂർ ബ്രഹ്മക്ഷേത്രം മേൽശാന്തി മനോജ് എന്നിവരായിരുന്നു. മഹോത്സവത്തിന്റെ ഭാഗമായി ശ്രീചക്രയാഗവും നടന്നു.
ഭാരതപ്പുഴയുടെ ചരിത്രത്തിൽ ആദ്യമായി, മാഘമാസത്തിലെ മകം നാളിൽ തവനൂരിൽ ശ്രീചക്രയാഗം സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് പൂക്കളർപ്പിച്ചും ആരതി നടത്തിയും പുഴയെ ആദരിച്ച ചടങ്ങുകൾ ഉത്സവത്തിന്റെ ആകർഷണമായിരുന്നു. സദ്ഗുരു മാതാ അമൃതാനന്ദമയി മുഖ്യ രക്ഷാധികാരിയും . സ്വാമി ചിദാനന്ദപുരി, സ്വാമി പരമാനന്ദപുരി, ആചാര്യ എം.ആർ.രാജേഷ്, പത്മവിഭൂഷൺ ഡോ. ഇ.ശ്രീധരൻ, പി.ടി. ഉഷ എം.പി. എന്നിവർ രക്ഷാധികാരികളുമായിരുന്നു.
ഭാരതപ്പുഴയെആദരിക്കുന്നതുവരെവിവിധപരിപാടികളാണ്നദീഉൽസവത്തിന്റെ പ്രഭ.സദ്ഗുരു മാതാ അമൃതാന ന്ദമയി മുഖ്യരക്ഷാധികാരിയും സ്വാമി ചിദാനന്ദപുരി, സ്വാമി പരമാനന്ദപുരി, ആചാര്യ ശ്രീ എം.ആർ.രാജേഷ്, പത്മവിഭൂഷൺ ഡോ: ഇ.ശ്രീധരൻ, പി.ടി. ഉഷ എം.പി. എന്നിവർ രക്ഷാധികാരികളും മിനി അതുല്യാമൃതപ്രാണാ ജനറൽ കൺവീനറുമായ ത്രിമൂർത്തി സ്നാനഘട്ട് പൈതൃകസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് തവനൂരിൽമാഘമകമഹോത്സവത്തിന് നേതൃത്വം നൽകിയത്.ശ്രീചക്ര യാഗം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് കൊല്ലൂർ മൂകാംബികക്ഷേത്രത്തിലെ തന്ത്രി ഡോ.നിത്യാനന്ദ അഡിഗ, മൂകാംബിക സജിപോറ്റി തുടങ്ങിയ ആചാര്യൻമാർ കാർമ്മികത്വം വഹിച്ചു .
മാമാങ്കത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെയും നദീ ഉത്സവത്തിന്റെ പുനരാരംഭനത്തിനെയും അനുസ്മരിപ്പിക്കുന്ന ഈ ആഘോഷം 2016 മുതൽ തിരൂർ ദിനേശിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടുവരികയാണ് . തവനൂർ, തിരുന്നാവായ പൈതൃക ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഈ സംരംഭം. ദക്ഷിണേന്ത്യയിലെ പുരാതനവുംകേരളത്തിലെ ഏകനദീഉത്സവവുമാണ് ഭാരതപ്പുഴയുടെ ഉൽസവം.കേരളത്തിൻ്റെ അഭിവൃദ്ധിക്ക് പരശുരാമൻ്റെ അപേക്ഷ പ്രകാരം ബ്രഹ്മാവ് മാഘമാസത്തിൽ 28 ദിവസം നീണ്ടു നിന്ന ഒരു യാഗം തവനൂരിൽ നടത്തി.ഈ ദിനങ്ങളിൽ തുടങ്ങിയ ഏഴുനദികളുടെ പ്രവാഹംനദിയിലുണ്ടായി എന്നുതിരിച്ചറിഞ്ഞ പരശുരാമൻ ഭാരതത്തിൽ മറ്റൊരുനദിക്കും വകാശപ്പെടാനില്ലാത്തസവിശേഷതഎല്ലാമാഘമാസത്തിലുംനദിയിലുണ്ടാവുമെന്നും മാഘമാസത്തിലെ ഈ ദിവസങ്ങൾ നദിയുടെ ഉത്സവമായി ആഘോഷിക്കണമെന്നും പരശുരാമൻ നിർദ്ദേശിച്ചുവെന്നാണ് ഐതിഹ്യം.
ഒമ്പതരയ്ക്ക് ശ്രീ ചക്ര യാഗത്തിന് ഭാരതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺതന്ത്രി രുദ്ര ഗായത്രി ദീപം തെളിയിച്ചു . കുടുംബ ഐശ്വര്യ പൂജ, ലക്ഷ്മീനാരായണ പൂജ എന്നിവയുണ്ടായി .മൂകാംബിക സജി പോറ്റിയുടെ അദ്ധ്യക്ഷതയിൽ ചേർ ന്ന ആദ്ധ്യാത്മിക സഭയിൽ ശ്രീചക്രആരാധനയെക്കുറിച്ച്ഡോ :നിത്യാനന്ദഅഡിഗപ്രഭാഷണംനടത്തി . ചടങ്ങിൽ ഡോ: നിത്യാനന്ദ അഡിഗ, മൂകാംബികസജി പോറ്റി, കുമാരി രുദ്ര ഗായത്രി, ആയുർവേദ ചാര്യൻഡോ:ശ്രീകൃഷ്ണൻ, വിജി.എസ്, ടി.എം. രമണിഎന്നിവരെ ആദരിച്ചു. ശങ്കു.ടി.ദാസ്,ടി.കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. വിശ്വാസവും സമൂഹവും എന്ന വിഷയത്തെക്കുറിച്ച്കെ.രാമൻ ഭട്ടതിരിയുടെ അദ്ധ്യക്ഷതയിൽ സ്വാമിനി അതുല്യാമൃതപ്രാണാ പ്രഭാ ഷണം നടത്തി. വൈകിട്ട് 3.30ന് 1008 സ്ത്രീകൾ പങ്കെടുത്ത ലളിതാസഹസ്രനാമ പാരായണവുമുണ്ടായി. വൈകീട്ട് ആറിന് ബ്രഹ്മക്ഷേത്രം മേൽശാന്തി മനോജ് എമ്പ്രാന്തിരി നിളാ പൂജയും നടത്തി തുടർന്ന് നിളാ ആരതിയോടെ ഈ വർഷത്തെ മാഘമക മഹോത്സവം സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.