പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ ഇനി പരാതി നൽകാം; കേരളം പോലീസിന്റെ ഔദ്യഗിക ആപ്ലിക്കേഷൻ -Pol-App (Kerala Police)

തിരുവനന്തപുരം: ഇനി മുതൽ പൊതുജനങ്ങൾ പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ പരാതി സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ 'Pol-App' വഴിയോ തുണ (Tuna-https://thuna.keralapolice.gov.in/) വെബ് പോർട്ടൽ വഴിയോ ഇനി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ പരാതി നൽകാം.

Pol-App ഇൻസ്റ്റാൾ ചെയ്ത ശേഷം, മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. തുടർന്നുള്ള ഘട്ടത്തിൽ, പരാതിക്കാരന്റെ പേര്, വയസ്സ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ്ണ മേൽവിലാസം എന്നിവ നൽകിയാൽ, അപേക്ഷ സമർപ്പിക്കാനാകും.

പരാതിയുടെ വിശദാംശങ്ങൾ നൽകുമ്പോൾ;

  • സംഭവം നടന്ന സ്ഥലവും സമയവും, 
  • തീയ്യതി, 
  • പരാതിയുടെ ലഘു വിവരണം,
  • അനുബന്ധ രേഖകൾ,
  • പോലീസ് സ്റ്റേഷൻ പരിധി

മുതലായ വിശദാംശങ്ങളോടെ പരാതി സമർപ്പിക്കാവുന്നതാണ്.


പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിൽ വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും . പരാതി നൽകിയ ശേഷം, പരാതിയുടെ കോപ്പി പരാതിക്കാരന് പ്രിന്റ് എടുക്കാവുന്നതാണ്.സമർപ്പിച്ച പരാതിയുടെ നിലവിലെ അവസ്ഥയും സ്വീകരിച്ച നടപടികളും ഈ സംവിധാനത്തിലൂടെ പരിശോധിക്കുവാനും സാധിക്കും.കേരള പോലീസിന്റെ ട്വീറ്റർ (X) ഹാന്ഡിലിൽ നിന്നും അറിയിച്ചതാണ് ഇക്കാര്യം .  

പൊതുജന സൗകര്യത്തിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായ ഈ നീക്കം, കൂടുതൽ സുതാര്യവും കാര്യക്ഷമവും ആകും എന്നാണു വിലയിരുത്തൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !