കൊച്ചി: കേരളത്തിന്റെ വികസനത്തിനു കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നു കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. കേരളത്തിലേക്ക് ഇപ്പോൾ കൂടുതൽ നിക്ഷേപകർ എത്തുകയും വികസനം ദ്രുതഗതിയിലാവുകയും തൊഴിലവസരങ്ങൾ കൂടുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത്’ സങ്കൽപത്തിനു കരുത്തേകാൻ കേരളത്തിന്റെ ഈ മാറ്റത്തിനു കഴിയുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
ടൂറിസം മുതൽ അടിസ്ഥാനസൗകര്യ മേഖലകളിൽ വരെ കേരളത്തിൽ മാറ്റം പ്രകടമാണ്. റോഡ് നിർമാണത്തിൽ വലിയ പുരോഗതിയുണ്ട്. സെമി ഹൈസ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന്റെ വികസനത്തിനു ഗതിവേഗം പകരും.അതിവേഗ റെയിൽപദ്ധതി കാസർകോട്-തിരുവനന്തപുരം യാത്രാസമയം ഗണ്യമായി കുറയ്ക്കും. 51 ഫെവ്സ്റ്റാർ ഹോട്ടലുകൾ ഉണ്ടെന്നത് കേരളത്തിൽ ടൂറിസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. കേരളത്തിന്റെ വികസനത്തിൽ സിയാൽ (കൊച്ചി വിമാനത്താവളം) മികച്ച മാതൃകയാണ്. മന്ത്രി പി. രാജീവ് മികച്ച പാർലമെന്റ് അംഗമായിരുന്നുവെന്നു പറഞ്ഞ ഗോയൽ, കേരളത്തിൽ ‘താമര’ വിരിഞ്ഞിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ തമാശയായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.