തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിനെ ഫാഷിസ്റ്റ് സർക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഎം. മുൻപ് അയച്ച കരടു രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അയച്ച രഹസ്യരേഖയിലാണ് ഇക്കാര്യമുള്ളത്.
സംസ്ഥാന ഘടകങ്ങൾക്കാണ് രഹസ്യരേഖ കൈമാറിയത്.ആർഎസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ളതാണ് മോദി സർക്കാർ എന്നായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സിപിഎമ്മിന്റെ നിലപാട്. ഇതു മയപ്പെടുത്തിയാണ് ഇപ്പോഴത്തെ മാറ്റം. നിയോഫാഷിസം എന്ന പുതിയ വിശേഷണവും രേഖയിലുണ്ട്.മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തെ ഫാഷിസത്തെ ക്ലാസിക്കൽ ഫാഷിസം എന്നും പിൽക്കാലത്തേത് നിയോഫാഷിസം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ മധുരയിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായിട്ടാണ് കരടുരാഷ്ട്രീയ പ്രമേയം തയാറാക്കിയത്.
എന്നാൽ ഇതിൽ വ്യക്തത വരുത്തി പുതിയ രഹസ്യരേഖ അയച്ച സിപിഎം നടപടി അപൂർവമാണ്. മോദി സർക്കാരിനെ ആർഎസ്എസ് ഉൽപന്നമായി കണ്ടുകൊണ്ട് ഫാഷിസ്റ്റ് മുദ്രനൽകിയ സമീപനമാണ് മുൻകാല കോൺഗ്രസുകളിലെ സിപിഎം നിലപാട്. അതേസമയം, മോദിസർക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടമെന്നാണ് സിപിഐ അടക്കമുള്ള മറ്റ് ഇടതു പാർട്ടികൾ വിശേഷിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.