പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബിന്റെ മതിൽ നിർമാണത്തിനിടെ ഇടിഞ്ഞു വീണ് 2 തൊഴിലാളികൾ മരിച്ചു

ആറന്മുള: പത്തനംതിട്ട ജില്ലാ റൈഫിൾ ക്ലബിന്റെ മതിൽ നിർമാണത്തിനിടെ അപകടം. മതിലിടിഞ്ഞു വീണു കരാർ ജോലിക്കെത്തിയ 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഇന്നു ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. 

ബിഹാർ സ്വദേശികളായ രത്തൻ മണ്ഡൽ, ഗുഡുകുമാർ എന്നിവരാണു മരിച്ചത്. അപകടത്തിൽനിന്നും മറ്റൊരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ വിജയദാസ് ആണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്.

റൈഫിൾ ക്ലബിന്റെ മതിലിന്റെ തേപ്പുപണിക്കെത്തിയതായിരുന്നു തൊഴിലാളികൾ. സമീപത്ത് ജെസിബി ഉപയോഗിച്ചു മണ്ണു നീക്കുന്ന ജോലിയും ഇവിടെ നടന്നിരുന്നു. ഇതിനിടെ പ്രകമ്പനത്തെ തുടർന്നു മതിൽ ഇടിഞ്ഞു തൊഴിലാളികളുടെ ദേഹത്തേക്കു വീഴുകയായിരുന്നു.
മൃതദേഹങ്ങൾ കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറന്മുള പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !