കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിലെ വൈദ്യുതി തടസം വിവാദത്തില്‍ പ്രതികരണവുമായി ആര്.എം.ഒ ഷീബ. ജനറേറ്റര്‍ ഓഫാക്കിയത് വൈദ്യുത തകരാര്‍ നേരിട്ടത് കൊണ്ടാണെന്നും ഡീസല്‍ ചെലവ് കാരണം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും ആര്.എം.ഒ വ്യക്തമാക്കി. താലൂക്ക് ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതിനാല്‍ 12 വയസുകാരന്റെ തലയിലെ മുറിവ് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ സ്റ്റിച്ച് ചെയ്തെന്ന വാർത്ത പുറത്തുവന്നതിൽ പ്രതികരിക്കുകയായിരുന്നു അവർ.ഏകദേശം ഉച്ചയായപ്പോള്‍ ഇവിടെ കറണ്ട് പോയിരുന്നു. ശേഷം കറണ്ട് വന്നപ്പോള്‍ സബ്സ്റ്റേഷനിലെ പാനല്‍ ബോര്‍ഡ് കത്തിപ്പോയി. അത് മാറുന്നതില്‍ താമസം നേരിട്ടിരുന്നു. ആശുപത്രിയിലെ ഇലക്ട്രീഷ്യന്മാര് മൂന്നുപേര്‍ ശ്രമിച്ചിട്ടും മാറ്റാൻ കഴിഞ്ഞിരുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ ജനറേറ്റര്‍ കമ്പനിയിലെ വിദഗ്ധർ വരണമായിരുന്നു. വൈദ്യുതി തടസമുണ്ടാവുമെന്ന് ആശുപത്രിയില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു.- ആർ.എം.ഒ. പറഞ്ഞു.
പരാതി ഉന്നയിച്ചയാളോട് വൈദ്യുതി തടസത്തേക്കുറിച്ച് പറഞ്ഞിരുന്നു. വൈദ്യുതി ഇപ്പോള്‍ വരുമെന്നും അവരോട് വ്യക്തമാക്കിയിരുന്നു.
ജനറേറ്റര്‍ പ്രവര്‍ത്തിച്ചതും അതിലുള്ള ഡീസലിന്റെ അളവും ഇവിടെ എല്ലാവര്ക്കും അറിയുന്നതാണ്, എല്ലാത്തിനും തെളിവുകളുമുണ്ട്- ആര്‍എംഒ പറഞ്ഞു
വീട്ടില്‍ വീണ് തലയ്ക്ക് പരിക്കേറ്റ 11 വയസ്സുകാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണെന്നാണ് വാർത്ത വന്നത്. ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞപുഴ കൂമ്പേല്‍ കെ.പി.സുജിത്തിന്റെയും സുരഭിയുടെയും മകന് എസ്.ദേവതീര്‍ഥിനാണ് (11) വീട്ടില്‍ തെന്നിവീണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്.
മാതാപിതാക്കള്‍ ദേവതീര്‍ഥിനെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡ്രസിങ് മുറിയില്‍ വൈദ്യുതി ഇല്ലെന്നുപറഞ്ഞ് ദേവതീര്‍ഥിനെ അറ്റന്‍ഡര്‍ ഒ.പി.കൗണ്ടറിന്റെ മുന്നിലിരുത്തി. മുറിവില്‍നിന്ന് രക്തം ഒഴുകിയതോടെ ദേവതീര്‍ഥിനെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. 'ഇരുട്ടാണല്ലോ, വൈദ്യുതി ഇല്ലേ' എന്ന മാതാപിതാക്കളുടെ ചോദ്യത്തിന്, ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റന്‍ഡറുടെ മറുപടിയെന്ന് കുടുംബം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.