പഠനവുമായി മുന്നോട്ടു പോകണമെന്നും പാർട്ടി പ്രവർത്തനത്തിന് താൽപര്യമില്ലെന്നും നേതൃത്വത്തെ അറിയിച്ച മുൻ എസ്എഫ്ഐ ഭാരവാഹിയെ വിളിച്ചിറക്കി മർദിച്ചതായി പരാതി

എളങ്കുന്നപുഴ: പാർട്ടിയിൽ പ്രവർത്തിക്കാൻ വിസമ്മതിച്ച മുൻ യൂണിയൻ ഭാരവാഹിയെ വൈപ്പിൻ കോളജിൽനിന്നു വിളിച്ചിറക്കി മർദിച്ചു. എസ്എഫ്ഐ നേതൃത്വം കൊടുത്ത മുൻ വർഷത്തെ യൂണിയനിലെ ആർട്സ് ക്ലബ്‌ സെക്രട്ടറി കെ.ജെ.സാൽവിനെയാണു മർദിച്ചത്. 

രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ്. എസ്എഫ്ഐ ഏരിയ സെക്രട്ടറി അനോഷാണ് മർദിച്ചതെന്നു സാൽവിൻ പറഞ്ഞു. യൂണിയൻ കാലാവധി പൂർത്തിയായ ശേഷം സാൽവിൻ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നു.
പഠനവുമായി മുന്നോട്ടു പോകണമെന്നും പാർട്ടി പ്രവർത്തനത്തിന് താൽപര്യമില്ലെന്നും നേതൃത്വത്തെ അറിയിച്ചു. ഇതറിഞ്ഞു പലതവണ അനോഷ് ഭീഷിണിപ്പെടുത്തി.

ഇന്നു രാവിലെ കോളജിൽ വന്നപ്പോഴാണു പുറത്ത് കാത്തുനിൽക്കുകയായിരുന്ന അനോഷ്, പുറത്തേക്ക് സാൽവിനെ വിളിച്ചുവരുത്തി മർദിച്ചത്.
ഞാറയ്ക്കൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സാൽവിന്റെ പിതാവ് ജോസ് സോളമൻ കോളജ് അധികൃതർക്കും ഞാറയ്ക്കൽ പൊലീസിനും പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !