കൊച്ചി: മെട്രോ സ്റ്റേഷനുകളില്‍ ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റുകള് തുടങ്ങാന്‍ തീരുമാനം. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് സ്റ്റേഷനുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്.
വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പ്രീമിയം ഔട്ട്ലെറ്റുകള് തുറക്കുന്നത്. ബെവ്കോ ആവശ്യപ്പെട്ടതനുസരിച്ച് ഇതാനായി ഈ രണ്ട് സ്റ്റേഷനുകളില്‍ സ്ഥലവും കെഎംആര്‍എല്‍ അനുവദിച്ചു.ഔട്ട്ലെറ്റുകള് പ്രവര്‍ത്തനമാരംഭിക്കുന്നതിനായുള്ള തുടര്‍ ചര്‍ച്ചകളും നടപടികളും പുരോഗമിക്കുകയാണ്. ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും.
മുന്‍പ് കളമശേരി സ്റ്റേഷനില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്ഥലം അനുവദിച്ച് ലൈസന്‍സ് നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.