ദേവികുളം: അങ്കണവാടിയില്‍ സദാ ഉപ്പുമാവ് തന്നെ തരുന്നതില്‍ ഞങ്ങള്‍ അസ്വസ്ഥരാണ് എന്ന് ആള് കേരള അങ്കണവാടിക്കുഞ്ഞുങ്ങളെ പ്രതിനിധീകരിച്ച് ആവശ്യപ്പെട്ട കൊച്ചുമിടുക്കന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഉപ്പുമാവൊക്കെ മാറ്റിയിട്ട് ഞങ്ങള്‍ക്ക് ‘ബിര്‍നാണീം പൊരിച്ച കോഴീം’ തരൂ എന്നായിരുന്നു ശങ്കുവെന്ന കുഞ്ഞിന്റെ ആവശ്യം. കുഞ്ഞിന്റെ പ്രതിഷേധം അമ്മ തന്നെ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.പിന്നെ നടന്നത് ചരിത്രം.
ശങ്കുവിന്റെ അങ്കണവാടി വിശേഷങ്ങളും നിഷ്കളങ്കമായ പരാതികളും പങ്കുവച്ച ട്വന്റിഫോറിന്റെ വിഡിയോ പത്തുലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടത്.
വിഡിയോ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ തുടരുകയാണ്. ഉപ്പുമാവ് മടുത്ത ശങ്കുവിനും കൂട്ടര്‍ക്കും സോയാ ബീനിട്ട ചോര്‍ വെജിറ്റബിള്‍ ബിരിയാണിയാക്കി നല്കി ബിരിയാണി ഇതായെന്ന് പറഞ്ഞ് നല്‍കാറുണ്ടെന്ന് ശങ്കുവിന്റെ ടീച്ചറും പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.