തിരുവനന്തപുരം: നോര്‍ക്ക സംഘടിപ്പിച്ച, വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. താന്‍ അടക്കമുള്ളവര്‍ ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും അത് പാര്‍ട്ടി തീരുമാനിക്കുമെന്നും വിഡി സതീശന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കും. അതില്‍ മുഖ്യമന്ത്രി തമാശ പറയേണ്ട. വിഎസും പിണറായിയും തമ്മില്‍ പണ്ട് സംഭവിച്ചത് എല്ലാവര്ക്കും അറിയാമല്ലോ. തമാശകള്‍ തന്നേക്കൊണ്ട് പറയിക്കരുതെന്നും വി.ഡി സതീശന് പറഞ്ഞു.
രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന്, ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രാസംഗികനായ ഡോ. ജി. രാജ്മോഹന്‍ നടത്തിയ പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
അതേസമയം ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും മന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നുണയുടെ ചീട്ടുകൊട്ടാരമാണ് മന്ത്രി പടുത്തുയര്‍ത്തിയത്. അത് തകരുമെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തരവകുപ്പില്‍ ഒരു നിയന്ത്രണവും ഇല്ല. പോലീസിന് എന്ത് വൃത്തികേടും ചെയ്യാമെന്ന അവസ്ഥയാണ്. പോലീസിന് ഭ്രാന്ത് പിടിച്ചു. കുട്ടികളുമായി നില്ക്കുന്ന സ്ത്രീകളെ അടിക്കുന്നു. ലഹരി വ്യാപിക്കുന്നു. മയക്കുമരുന്നിന്റെ ആസ്ഥാനമായി കേരളം മാറി. കേരളത്തില്‍ പേടിയോടെയാണ് ആളുകള്‍ ജീവിക്കുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറി. ബോധവല്‍ക്കരണം മാത്രം നടത്തിയിട്ടു കാര്യമില്ല. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഗുണ്ടാവിളയാട്ടമാണ്- വിഡി സതീശന് പറഞ്ഞു.
കേരളം കടന്ന് പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണെന്നും പട്ടികജാതി വിഭാഗം കുട്ടികള്‍ക്കു സ്റ്റൈപ്പെന്റ് പോലും കൊടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബി റോഡില്‍ ടോള്‍ വന്നാല്‍ ആളുകള്‍ അത് അടിച്ച് പൊളിക്കും. നികുതി പൈസ വച്ച് റോഡ് പണിതിട്ട് വീണ്ടും ടോള്‍ വാങ്ങുന്നു. കിഫ്ബി സര്‍ക്കാരിന് ബാധ്യതയാകുമെന്നും ബജറ്റിനു ബാധ്യത ആകുമെന്നും വി.ഡി സതീശന് പറഞ്ഞു.
മലയോര - തീരദേശത്തെ നിരവധി പ്രശ്നങ്ങള്‍ ഞങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ജനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പോരാടുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.