തിരുവല്ല: കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത് സജി മഞ്ഞക്കടമ്പിലിന്റെ മൂല്യച്യുതിയെന്ന് പാർട്ടി വൈസ് ചെയർമാൻ രഞ്ജിത്ത് എബ്രഹാം തോമസ്.
സജിയുടെ പാര്‍ട്ടിയില്‍ ഭൂരിപക്ഷം ആളുകളും നിലവില്‍ ബിജെപിയിലിലോ എന്‍ ഡി എയിലെ മറ്റേതെങ്കിലും കക്ഷിയിലിലോ പ്രവര്‍ത്തിച്ചവരാണെന്നും കേരളത്തിലെ പല ജില്ലകളിലും ഉണ്ടായിരുന്ന നിരവധി പേരെ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് താൻ മുന്‍കൈ എടുത്ത് ചേര്‍ത്തിട്ടുണ്ടെന്നും രഞ്ജിത്ത് എബ്രഹാം തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
രഞ്ജിത്ത് എബ്രഹാം തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഇന്നലെ വരെ NDA മുന്നണിയുടെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് (ഡെമോക്രാറ്റിക്) പാര്‍ട്ടിയുടെ രണ്ട് സംസ്ഥാന വൈസ് ചെയര്മാന്മാരില് ഒരാളാണ് ഞാന്‍.
ഇനിയിപ്പോ നേരത്തെ പുറത്താക്കിയെന്ന് സജി മഞ്ഞക്കടമ്പില്‍ പറയും. പറയുമ്പോള്‍ ബാക്കി പിന്നാലെ പറയാം.
കേരളത്തിലെ പല ജില്ലകളിലും ഉണ്ടായിരുന്ന നിരവധി പേരെ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് ഞാന്‍ മുന്‍കൈ എടുത്ത് ചേര്‍ത്തിട്ടുണ്ട്. ഇല്ലെങ്കില്‍ ആ വിവരം സജിയോ സജിയുടെ കൂടെ പോയവരോ പബ്ലിക്ക് ആയി ഈ പോസ്റ്റിന് താഴെ വന്ന് കമന്റ് ചെയ്യണം.
ഇതൊക്കെ ചെയ്തത് ബക്കറ്റിലെ തിര കണ്ടിട്ടല്ല. തിര കടലിലാണല്ലോ എന്ന് ഓര്‍ത്തിട്ടാണ്.
സജിയുടെ പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിരുന്ന ഭൂരിപക്ഷം ആളുകളും നിലവില്‍ ബിജെപിയിലിലോ എന്‍ ഡി എയിലെ മറ്റേതെങ്കിലും കക്ഷിയിലിലോ പ്രവര്‍ത്തിച്ചവരാണ്.
സജിയുടെ കൂടെ പോയത് പഴയ കേരള കോണ്‍ഗ്രസുകാര്‍ മാത്രമാണ്. നേരത്തെ മുതല്‍ NDA അനുഭാവത്തില്‍ ഉണ്ടായിരുന്ന ഒറ്റ ആളുകളും മഞ്ഞക്കടമ്പിലിന്റെ കൂടെ അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് പോയിട്ടില്ല.
പി വി അന്‍വര്‍ എന്ന രാഷ്ട്രീയക്കാരന്റെ കൂടെ കൂടിയ സജി മഞ്ഞക്കടമ്പിലിന്റെ മൂല്യച്യുതിയെ ഓര്‍ത്ത് ലജ്ജിക്കുന്നു.
അന്‍വറിന്റെ പണം കണ്ട് ഓച്ഛാനിച്ച് നില്ക്കാന് ബാക്കിയുള്ളവരെയും കിട്ടുമെന്ന് സജിയും അനുയായികളും കരുതുന്നെങ്കില്‍ ആ മോഹം മറന്നേക്കുക.
ഒന്നുമല്ലെങ്കിലും ബിജെപി സംവിധാനത്തിന്റെ കൂടെ പ്രവര്‍ത്തിച്ചതിന്റെ ഗുണം എങ്കിലും ഞങ്ങള്‍ കാണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.