മുസ്ലിം ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം; ബോധവൽക്കരണ പരിപാടികൾ വർഷം മുഴുവൻ

എടപ്പാൾ: "യുദ്ധം ലഹരിയോടാണ്" എന്ന സന്ദേശവുമായി മുസ്ലിം ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിന് ഔദ്യോഗിക തുടക്കം. അങ്ങാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

പരിപാടിയുടെ ആദ്യ ഘട്ടത്തിൽ എം.എസ്.എഫ് ബാലകേരളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "വൺ മില്യൺ ഷൂട്ടൗട്ട്" പരിപാടിക്ക് തുടക്കമായി. പൊന്നാനി എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.പി. പ്രമോദ് ഉദ്്ഘാടനം നിർവഹിച്ചു. വി.കെ.എ. മജീദ് അധ്യക്ഷനായി. മുൻ സന്തോഷ് ട്രോഫി താരം കെ.പി. ബാബു മുഖ്യാഥിതിയായിരുന്നു.

റഫീക് പിലാക്കൽ, ഹാരീസ് ടി, കെ.വി. ബാവ, അഷറഫ് ടി, അബ്ദുട്ടി ടി.വി, ഫർഹാൻ കെ, സിദാൻ, ഷാമിൽ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.


ഈ വർഷമൊന്നാകെ സെമിനാറുകൾ, ബോധവൽക്കരണ ക്യാമ്പെയിനുകൾ, കലാ-കായിക മത്സരങ്ങൾ, മൈക്രോ സ്കോഡുകൾ, ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കളുടെ പ്രത്യേക യോഗങ്ങൾ എന്നിവയുടെ ഏകോപിതമായ പ്രവർത്തനങ്ങളാണ് Muslims League ആവിഷ്‌കരിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !