കോട്ടയം: പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഢനം നടത്തിയെന്നാരോപിച്ച കേസിൽ പ്രതിയെ കോട്ടയം പോക്സോ സ്പെഷ്യൽ ജഡ്ജ് വി. സതീഷ് കുമാർ വെറുതെ വിട്ടുത്തരവായി.
മുടിയൂർക്കര സ്വദേശിനിയായ അതിജീവിതയെ പ്രതി മുടിയൂർക്കര ഉറുമ്പുംകുഴിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന റോബിൻ എന്നയാൾ വീട്ടിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഗാന്ധിനഗർ പോലീസ് എടുത്ത കേസ്.പ്രതിയിൽ നിന്ന് ലൈംഗികരോഗം പകർന്നെന്നും അതിന് ചികിത്സ തേടിയത് കൊണ്ട് പ്രതിയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയെന്നുമായിരുന്നു പോലീസ് കേസ്. എന്നാൽ പ്രതിക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ല എന്ന് പ്രതിഭാഗം വാദിച്ചു.
കുറ്റാരോപിതനായ റോബിൻ പീഢനത്തിന് ഇരയായെന്നു പറയപ്പെടുന്ന കുട്ടിയുമായി ഒരു ബന്ധവും പുലർത്തിയിട്ടില്ല, കെട്ടിച്ചമച്ച പീഢന കേസാണെന്നുമായിരുന്നു ഡിഫൻസ് കൗൺസൽ വാദം. പ്രതിക്ക് വേണ്ടി സൗജന്യ ഡിഫൻസ് കൗൺസൽ കേന്ദ്രമാണ് കേസ് വാദിച്ചത്.അഡ്വ.അനിൽ ഐക്കരയാണ് ചീഫ് ഡിഫൻസ് കൗൺസൽ.
കേസിൽ പ്രോസിക്യൂഷൻ ഭാഗം ഇരുപത്തൊന്ന് സാക്ഷികൾ ആണുണ്ടായിരുന്നത്. പ്രതിക്ക് വേണ്ടി ഡിഫൻസ് കൗൺസൽമാരായ അഡ്വ.പ്രിയ ആർ ചന്ദ്രൻ, അഡ്വ. അനിൽ ഐക്കര, അഡ്വ. യദുകൃഷ്ണൻ എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.