ന്യൂഡല്‍ഹി : ആം ആദ്മി പാർട്ടി മേധാവിയും ദല്‍ഹിയിലെ മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ 2022 ഒക്ടോബർ മുതല്‍ 2024 ഒക്ടോബർ വരെയുള്ള രണ്ട് വർഷത്തിനുള്ളില്‍ 41.5 ലക്ഷം രൂപയുടെ വൈദ്യുതി ഉപയോഗിച്ചതായി വിവരവകാശ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ആം ആദ്മി മന്ത്രിമാർ നടത്തിയ വൈദ്യുതി ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ആർടിഐ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.രണ്ട് വർഷത്തിനിടെ കെജ്‌രിവാള്‍ 5,60,000 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിച്ചതായും പ്രതിമാസം 23,000+ യൂണിറ്റുകള്‍ അല്ലെങ്കില്‍ പ്രതിദിനം 770+ യൂണിറ്റുകള്‍ ഉപയോഗിച്ചതായും വിവരാവകാശ മറുപടിയില്‍ വെളിപ്പെടുത്തി. കെജ്‌രിവാളിന് പുറമേ, മറ്റ് 7 എഎപി മന്ത്രിമാരും ഇതേ കാലയളവില്‍ 1.15 കോടി രൂപയുടെ വൈദ്യുതി ഉപയോഗിച്ചു.
“ഷീഷ് മെഹല്‍” എന്ന് വിളിക്കപ്പെടുന്ന തന്റെ ഔദ്യോഗിക വസതിയുടെ ആഡംബര നവീകരണത്തിനും ഫർണിച്ചറുകള്‍ക്കുമായി നികുതിദായകരുടെ പണം ചെലവഴിച്ചതായി ആരോപിക്കപ്പെട്ട മുൻ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരിടുന്ന ആഡംബര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിവരാവകാശ നിയമപ്രകാരത്തിലൂടെ ഈ വെളിപ്പെടുത്തലുകള്‍ വരുന്നത്.പട്ടികയില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉയർന്ന നിലവാരമുള്ള വീട്ടുപകരണങ്ങള്‍, ഫർണിച്ചറുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇത് കെജ്‌രിവാളിന്റെ മുൻകാല ചെലവുചുരുക്കല്‍ അവകാശവാദങ്ങള്‍ക്ക് വിരുദ്ധവും ആം ആദ്മി പാർട്ടിയുടെ സുതാര്യതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നിരവധി ചോദ്യങ്ങള്‍ ഉയർത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.