ന്യൂഡല്‍ഹി: മഹാ കുംഭമേളയ്ക്ക് പോകുന്നവര്‍ക്ക് 50 ശതമാനം വിമാന ടിക്കറ്റ് നിരക്ക് കുറച്ചതായി കേന്ദ്ര വ്യാമയാന മന്ത്രി കെ.രാം മോഹന്‍ നായിഡു. പുതിയ ടിക്കറ്റ് നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന് കേന്ദ്രം വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രാവശ്യം കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.മഹാ കുംഭമേളയോടനുബന്ധിച്ച് വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടിയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയര്‍ലൈനുകള്‍ വര്‍ധിപ്പിപ്പിച്ചത്.ടിക്കറ്റ് നിരക്ക് കുറച്ചത് കാരണം വിമാനക്കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം 23 ന് എയര്‍ലൈന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, പ്രയാഗ്രാജ് വിമാനങ്ങളുടെ നിരക്കുകള്‍ കുറയ്ക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.