ഡല്‍ഹി: തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന രീതി വേണ്ടെന്ന് സുപ്രീം കോടതി.
സൗജന്യ റേഷനും പണവും ലഭിക്കുന്നതിനാല്‍ ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് കോടതി പറഞ്ഞു.നഗരപ്രദേശങ്ങളിലെ ഭവനരഹിതരുടെ അഭയാവകാശവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസുമാരായ ബി ആര് ഗവായി, അഗസ്റ്റിന് ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചില്‍ നിന്നാണ് ഈ നിരീക്ഷണങ്ങള്‍ ഉണ്ടായത്
നിര്‍ഭാഗ്യവശാല്‍ ഈ സൗജന്യങ്ങള്‍ കാരണം ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറല്ല. അവര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. ഒരു ജോലിയും ചെയ്യാതെ അവര്‍ക്ക് തുക ലഭിക്കുന്നു,' ജസ്റ്റിസ് ഗവായി നിരീക്ഷിച്ചു. അവരോടുള്ള നിങ്ങളുടെ താല്‍പ്പര്യത്തെ ഞങ്ങള്‍ വളരെയധികം അഭിനന്ദിക്കുന്നു, പക്ഷേ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്കാന് അവരെ അനുവദിക്കുകയും ചെയ്യുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.