ഡല്‍ഹി: രാജ്യസഭയിലെ പ്രസംഗത്തിനിടെ ബിജെപി എംപി നീരജ് ശേഖറിനോട് ക്ഷുഭിതനായി കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ.
'നിന്‍റെ അച്ഛനുണ്ടല്ലോ, അദ്ദേഹം എന്‍റെ അടുത്ത സുഹൃത്തായിരുന്നു. നിന്നെ ഞാൻ എടുത്തു നടന്നിട്ടുണ്ട്. നീയവിടെ മിണ്ടാതെ, മിണ്ടാതെ, മിണ്ടാതെ ഇരുന്നോളണം...'', പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച നീരജിനോട് ക്ഷമ കെട്ട് ഖാർഗെ അട്ടഹസിച്ചു.മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനാണ് നീരജ് ശേഖർ. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്ന വിഷയം ഖാർഗെ ഉന്നയിച്ചപ്പോഴാണ് നീരജ് ഇടപെടാൻ ശ്രമിച്ചത്.
നീരജിന്‍റെ അച്ഛനെക്കുറിച്ചുള്ള ഖാർഗെയുടെ പരാമർശം ഭരണപക്ഷ ബെഞ്ചുകളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. രാജ്യം കണ്ട എക്കാലത്തെയും വലിയ നേതാക്കളില്‍ ഒരാളായ ചന്ദ്രശേഖറിനെക്കുറിച്ച് നടത്തിയ പരാമർശം ഖാർഗെ പിൻവലിക്കണമെന്ന് ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആവശ്യപ്പെട്ടു.എന്നാല്‍, താനും ഖാർഗെയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് നീരജ് ശേഖർ പറഞ്ഞു. താനും ചന്ദ്രശേഖറും ഒരുമിച്ച് അറസ്റ്റിലായിട്ടുള്ളവരാണെന്നും, ആ അടുപ്പം വച്ചാണ് താൻ അങ്ങനെ പറഞ്ഞതെന്ന് ഖാർഗെയും വ്യക്തമാക്കി. എന്നാല്‍, അദ്ദേഹം പരാമർശം പിൻവലിച്ചില്ല.
മുൻപ്രധാനമന്ത്രി ചന്ദ്രശേഖറെ താൻ അവഹേളിച്ചു എന്ന ആരോപണത്തിനു മറുപടിയായി, റെയിൻ കോട്ടിട്ട് കുളിക്കുന്ന ആള്‍ എന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ വിശേഷിപ്പിച്ചത് ബിജെപിയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന ചന്ദ്രശേഖർ 1990 ഒക്ടോമ്പർ മുതല്‍ 1991 ജൂണ്‍ വരെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത്. സമാജ്‌വാദി പാർട്ടി എംപിയായിരുന്ന അദ്ദേഹത്തിന്‍റെ മകൻ നീരജ് ശേഖർ 2019ലാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.