10 കോടി രൂപ നഷ്ടപരിഹാരം; രാജീവ് ചന്ദ്രശേഖര്‍ ശശി തരൂരിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ ഏപ്രില്‍ 28ന് വാദം

ന്യൂഡല്‍ഹി : 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 28ന് വാദം കേള്‍ക്കും.
തന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനും അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു.
2024 ഏപ്രിലില്‍ വിവിധ പൊതുവേദികളില്‍ ശശി തരൂര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്നും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേല്‍പ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖരന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെത്തുടര്‍ന്നാണ് രാജീവ് ചന്ദ്രശേഖര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !