യുകെ;ഫയര്‍ സ്റ്റിക്കിലൂടെ അനധികൃതമായി സ്കൈ ടിവി പരിപാടികള്‍ കാണിച്ചിരുന്ന സ്ട്രീമിംഗ് ഓപ്പറേഷന് പിടികൂടി. ഈച്ച് ഓണ്‍ലൈന്‍ എന്ന പേരില്‍ 2017 നവംബര്‍ മുതല്‍ 2020 ജൂണ്‍ വരെയായിരുന്നു 55 വയസുള്ള ഗ്രേസി മെക്നെല്ലി നിയമവിരുദ്ധമായി സ്ട്രീമിംഗ് സര്‍വ്വീസ് നടത്തിയിരുന്നത്.
പ്രവര്‍ത്തനം അതിന്റെ ഏറ്റവും ഉയരത്തില്‍ നിന്നിരുന്ന സമയത്ത് മെക് നെല്ലിയുടെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെലിവിഷന്‍ ഓപ്പറേഷനിലൂടെ 2000ല്‍ അധികം പേരാണ് സ്കൈ ടിവി സംപ്രേക്ഷണം ചെയ്തിരുന്ന ബോക്സിംഗ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് കണ്ടിരുന്നത്.വീഡിയോ കണ്ടെന്റുകള് സംപ്രേക്ഷണം ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നതാണ് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെലിവിഷന്‍ അഥവാ ഐ പി ടി വി. ആമസോണിന്റെ ഫയര്‍ ടി വി സ്റ്റിക്ക് വഴിയോ, സമൂഹമാധ്യമ വെബ്സൈറ്റുകള്‍ ഉപയോഗിച്ചോ അത് ആക്സസ് ചെയ്യാന്‍ കഴിയും. ഐ പി ടി വി എന്നത് എപ്പോഴും നിയമവിരുദ്ധമായ ഒന്നല്ല, എന്നാല്‍, തട്ടിപ്പുകാര്‍ അവരുടെ പരിപാടികള്‍ പരസ്യപ്പെടുത്തുന്നതിനായി ഈ പദമാണ് ഉപയോഗിക്കുന്നത്.
പിടിയിലായ മെക്നെല്ലിയെ ഇക്കഴിഞ്ഞ ജനുവരിയില്‍ രണ്ട് വര്‍ഷത്തേക്കും ഒന്‍പത് മാസത്തേക്കും തടവിന് ശിക്ഷിച്ചിരുന്നു. ബിര്‍മ്മിംഗ്ഹാം ആക്കോസ് ഗ്രീനിലാണ് മെക്നെല്ലി താമസിച്ചിരുന്നത്.
ഫ്രോഡ് ആക്റ്റ് 2006 ന് കീഴില്‍ രണ്ട് കേസുകളിലാണ് ബിര്‍മ്മിംഗ്ഹാം ക്രൗണ്‍ കോടതി ഇയാളെ ശിക്ഷിച്ചത്. ഇയാളുടെ വീട് റേയ്ഡ് ചെയ്തപ്പോള്‍ ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡ്രൈവുകള്‍, നൗ ടി വി ഉപകരണങ്ങള്‍ തുടങ്ങി, അനധികൃത സംപ്രേക്ഷണത്തിന് ഉപയോഗിച്ചിരുന്നു എന്ന് സംശയിക്കുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തതായി സ്മൈ റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ജൂണില്‍, സ്കൈ ടി വി നടത്തിയ അന്വേഷണത്തിലാണ് നിയമപരമായി ഉള്ള നൗ അക്കൗണ്ടുകള്‍ ഉപയോഗിച്ച്, ബിര്‍മ്മിംഗ്ഹാമില്‍ നിന്നും ഒരു വ്യക്തി അനധികൃത സംപ്രേക്ഷണം നടത്തുന്നതായി അറിഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം മിഡ്ലാന്‍ഡ്സ് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ ബിര്മ്മിഗ്ഹാമിലെ രണ്ട് വിലാസങ്ങളിലേക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതാണ് മെക്നെല്ലിയുടെ അറസ്റ്റില്‍ കലാശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.