മഖാനയെ കുറിച്ച് അധികമൊന്നും അറിയാത്തതിനാല്‍ തന്നെ പലരും ഇത് വാങ്ങി കഴിക്കാറില്ല എന്നതാണ് സത്യം.
എന്താണ് മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണം? ഇതെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്.അതുകൊണ്ട് തന്നെ ഭക്ഷണത്തിന് അത്രമാത്രം പ്രാധാന്യവുമുണ്ട്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ താല്പര്യമുള്ളവരും കൂടുതല്‍ ഗൗരവം നല്‍കുന്നവരുമാണെങ്കില്‍ അവര്‍ തീര്‍ച്ചയായും കഴിക്കാൻ ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കും.
ശരീരവണ്ണം കൂടാതിരിക്കാനും, കൊളസ്ട്രോള്‍-ബിപി- പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാതിരിക്കാനും, ഇവ നേരത്തെ തന്നെയുണ്ടെങ്കില്‍ അത് വര്ധിക്കാതിരിക്കാനുമെല്ലാമുള്ള കരുതല്‍ ഭക്ഷണത്തില്‍ തന്നെ എടുക്കുന്നവരുണ്ട് ഇത്തരക്കാരെ സംബന്ധിച്ച് അവര്‍ക്ക് അനുയോജ്യമായൊരു സ്നാക്ക് ആണ് മഖാന. ഫോക്സ് നട്ട്സ് എന്നും താമരവിത്ത് എന്നുമെല്ലാം അറിയപ്പെടുന്ന മഖാന ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ലഭ്യമാണ്.മഖാനയെ കുറിച്ച് അധികമൊന്നും അറിയാത്തതിനാല്‍ തന്നെ പലരും ഇത് വാങ്ങി കഴിക്കാറില്ല എന്നതാണ് സത്യം. എന്താണ് മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണം? ഇതെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മഖാന, ഫൈബറിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു ഉറവിടമാണ്. അതിനാല്‍ തന്നെ മഖാന കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാനും, ദീര്‍ഘനേരത്തേക്ക് മറ്റെന്തെങ്കിലും കഴിക്കുന്നത് തടയാനുമെല്ലാം സഹായിക്കുന്നു. എന്നുവച്ചാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ സ്നാക്ക് ആണെന്ന് സാരം.കലോറി വളരെ കുറവാണ് എന്നതാണ് മഖാനയുടെ മറ്റൊരു ഗുണം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുമുണ്ട് ഇതില്‍. ഇക്കാരണം കൊണ്ടും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം.
ഇനി പോഷകങ്ങളുടെ കാര്യത്തിലാണെങ്കില്‍ മറ്റ് പല സ്നാക്സുകളെയും താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ മുന്നിലായി വരും മഖാനയുടെ സ്ഥാനം. കാത്സ്യം, മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ് എന്നിങ്ങനെ ആരോഗ്യത്തിന് പല ഗുണങ്ങള്‍ക്കും ആവശ്യമായി വരുന്ന ഘടകങ്ങളുടെ കലവറയാണ് മഖാന. ഇതിലുള്ള ആന്റി-ഓക്സിഡന്റ്സും നമ്മുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മഖാന സഹായകമാകാറുണ്ട്. എന്നുവച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ഇതൊരു ആശ്വാസമാണെന്ന്. പ്രത്യേകിച്ച് വണ്ണമുള്ള പ്രമേഹരോഗികള്‍ക്ക് വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോഴെല്ലാം വിശ്വസിച്ച് കഴിക്കാവുന്നതും പ്രയോജനപ്രദമായി കഴിക്കാവുന്നതുമായ ഒരു വിഭവമെന്ന് പറയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.