ആത്മജ്ഞാനത്തിൻ്റേയും ഭൗതിക ജ്ഞാനത്തിൻ്റെയും സമന്വയമാണ് ഭാരതീയ വിദ്യാഭ്യാസ പദ്ധതിയെന്ന് പ്രമോദ് ഐക്കരപ്പടി അഭിപ്രായപ്പെട്ടു.
അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രത്തിൽ അതിരുദ്രയജ്ഞത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ സാ വിദ്യാ യാ വിമുക്തയേ എന്ന വിഷയത്തിൽ (ഫെബ്രുവരി 23) പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദങ്ങളും വേദാംഗങ്ങളും ഉൾപ്പെടുന്ന അറിവുകളെല്ലാം അപരാവിദ്യയാണ്.എന്നാൽ സ്വയം അറിയുക അഥവാ ആത്മജ്ഞാനം നേടി യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാണ് പരാവിദ്യ. ഭാരതീയ സംസ്കാരം ഈ രണ്ട് അറിവുകളേയും സമന്വയിപ്പിച്ചു. തെറ്റ് എവിടെ കാണുമ്പോഴും പ്രതികരിക്കാനുള്ള ബാധ്യത നമുക്കുണ്ട് അല്ലെങ്കിൽ ഭീഷ്മപിതാമഹന് സംഭവിച്ചതുപോലെ ശരശയ്യയാകും ഫലം. പുതിയ തലമുറ ലഹരിയിലൂടെയും തെറ്റായ വഴികളിലൂടെയും സഞ്ചരിക്കുന്നതിൽ രക്ഷിതാക്കളുൾപ്പടെയുള്ള സമൂഹത്തിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. നമ്മുടെ തീർത്ഥാടന പദ്ധതികളും ക്ഷേത്രോപാസനയുമല്ലാം ഞാൻ ആര് എന്നതിനുള്ള ഉത്തരത്തിലേക്കുള്ള മാർഗമാണ് എന്നും അദ്ദേഹം പറഞ്ഞു.പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ ഇന്ന് പ്രൊഫ: സരിത അയ്യർ ശ്രീരുദ്ര ഫലശ്രുതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുംഭാരതീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം: ആത്മജ്ഞാനവും ഭൗതിക ജ്ഞാനവും
0
തിങ്കളാഴ്ച, ഫെബ്രുവരി 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.