വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയെ മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
"ചില രോഗനിർണയ പരിശോധനകൾക്കും ബ്രോങ്കൈറ്റിസിനുള്ള ചികിത്സ തുടരുന്നതിനുമായി ഫ്രാൻസിസ് മാർപാപ്പയെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്".- എന്നാണ് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന കുർബാനയിൽ പോപ്പ് പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. ശനിയാഴ്ച നടത്താനിരുന്ന പൊതുദർശനവും തിങ്കളാഴ്ച റോമിലെ പ്രശസ്തമായ സിനിസിറ്റ ഫിലിം സ്റ്റുഡിയോകളിലേക്കുള്ള സന്ദർശനവും റദ്ദാക്കിയതായി വത്തിക്കാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൈറൽ ഇൻഫക്ഷനുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും മാർപാപ്പയെ അലട്ടിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.