കൊച്ചി: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കൂടുതല്‍ ചൂട് അനുഭവപ്പടാറുള്ള ഏപ്രില്‍, മേയ് മാസങ്ങള്‍ക്ക് മുൻപ് തന്നെ കേരളത്തില്‍ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഉഷ്ണതരംഗ സാധ്യതയെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുന്നത്.
ശനിയാഴ്ചയാണ് കൊടുംചൂടില്‍ പാലക്കാട് ഇന്ത്യയില്‍ തന്നെ മുന്നിലെത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശനിയാഴ്ച്ച പാലക്കാട് രേഖപ്പെടുത്തിയ ഉയർന്ന താപനില. അന്തരീക്ഷ ഊഷ്മാവ് മലപ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസും സമതലങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായെന്ന് കണക്കാക്കുന്നത്.കേരളത്തില്‍ മാത്രമല്ല ദേശീയ, ആഗോളതലത്തിലും 10 വർഷമായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂർ ഗ്യാപ്പുകള്‍ വഴി വീശുന്ന വരണ്ട വടക്കുകിഴക്കൻ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയർന്ന ചൂടിന് കാരണം. പാലക്കാട്ട് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2016 ഏപ്രിലിലായിരുന്നു- 41.9 ഡിഗ്രി സെല്‍ഷ്യസ്.
രാജ്യത്ത് മാർച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് ഉഷ്ണതരംഗമുണ്ടാകുന്നത്. ഒഡിഷ, ബിഹാർ, പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണ ഇതു വരിക. തമിഴ്നാട്ടിലും കേരളത്തിലും ഇത് സാധാരണമല്ല. തീവ്രമായ കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ പ്രകടമായത് 2016 മുതലാണ്. കേരളത്തില്‍ അദ്യമായി ഉഷ്ണതരംഗമുണ്ടായത് ആ വർഷമാണ്. തുടർന്ന് 2017-ല്‍ ഓഖിയും 2018-ല്‍ പ്രളയവും ഉണ്ടായി. ഉഷ്ണതരംഗമുണ്ടായാല്‍ സൂര്യതാപംമുതല്‍ ക്ഷീണവും ഛർദിയും ബോധക്ഷയവും കടുത്ത അവസ്ഥയില്‍ മരണംവരെയും ഉണ്ടാകാറുണ്ട്. ചൂടുവല്ലാതെ കൂടി നില്‍ക്കുമ്പോള്‍ ഇടയ്ക്ക് മഴ ഉണ്ടാകാറുണ്ട്. എന്നാല്‍, നിലവില്‍ അതിനുള്ള സാധ്യത കാണുന്നില്ല.വിവിധ സ്ഥലങ്ങളില്‍ ഫെബ്രുവരിയില്‍ അനുഭവപ്പെട്ട കൂടിയ ചൂടും വർഷവും
ആലപ്പുഴ-38.0 (2020)
കണ്ണൂർ-38.8 (2016)
കരിപ്പൂർ-37.5 (2019)
കോഴിക്കോട്-37.6 (2016),
മിനിക്കോയ്-34.4 (2024)
തിരുവനന്തപുരം-37.4 (2024)
കോട്ടയം-38.5 (2024)
പാലക്കാട്-40.0 (1981)
പുനലൂർ-40.1 (1975)
വെള്ളാനിക്കര-39.7 (2017)
വിവിധ സ്ഥലങ്ങളില്‍ ഞായറാഴ്ചത്തെ ചൂട്
കണ്ണൂർ-34.3
കരിപ്പൂർ-34.1
കോഴിക്കോട്-35.6
മിനിക്കോയ്-32.2
തിരുവനന്തപുരം-34.4
കോട്ടയം-35.6
പാലക്കാട്-35.5
പുനലൂർ-36.4
വെള്ളാനിക്കര-36.5.
പിന്നില്‍ കാലാവസ്ഥാമാറ്റം
അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളം ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശമാണ്. അതിനാല്‍ തന്നെ കേരളത്തില്‍ ചൂടുകൂടുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.