ന്യൂയോർക്ക്: 2025ലെ യുഎസിലെ ആദ്യ വധശിക്ഷ സൗത്ത് കാരോലൈനയില്‍ നടപ്പാക്കി. 23 വർഷങ്ങള്‍ക്ക് മുൻപ് ശിക്ഷിക്കപ്പെട്ട സൗത്ത് കാരോലൈനയിലെ തടവുകാരൻ മരിയോണ്‍ ബോമാൻ ജൂനിയറിന്റെ വധശിക്ഷയാണ് ജനുവരി 31ന് നടപ്പാക്കിയത്.
സെപ്റ്റംബർ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ കാരോലൈന സംസ്ഥാനത്ത് നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണ് മരിയോണ്‍ ബോമാൻ ജൂനിയറിന്റേത്.കഴിഞ്ഞ വർഷം മാത്രം യുഎസില്‍ 25 വധശിക്ഷകള്‍ നടപ്പാക്കിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2001ല്‍ 21 വയസുള്ള കാൻഡി മാർട്ടിനെ കൊലപ്പെടുത്തിയ കേസില്‍ 2002ല്‍ ബോമാൻ (44) കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍, അറസ്റ്റിലായ ശേഷം ബോമാൻ താൻ നിരപരാധി ആണെന്ന് ആവർത്തിച്ചു. “ഞാൻ കാൻഡി മാർട്ടിനെ കൊന്നില്ല” എന്ന് പറഞ്ഞ് ബോമാൻ കുറ്റം നിഷേധിക്കുകയായിരുന്നു. 31ന് വൈകുന്നേരം 6:27 ന് വിഷ മിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.അതേസമയം, ജയിലിനു പുറത്തു വധ ശിക്ഷയെ എതിർക്കുന്നവർ പ്രകടനം സംഘടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.