ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം സെൻ്റ് ജോർജ് ചർച്ച് പുതുപ്പള്ളി, സെൻ്റ് മേരീസ് ചർച്ച് തിരുവഞ്ചൂർ, സെൻ്റ് തോമസ് ട്രസ്റ്റ് ചെങ്ങളം എന്നിവരും, ആശ്രയയും ചേർന്ന് 171 വൃക്കരോഗികൾക്ക് നൽകി.
ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,കോട്ടയം ഡി വൈ എസ്പി ശ്രീ കെ ജി അനീഷ് ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. സുലേഖ എ.റ്റി (നഴ്സിംഗ് സ്ക്കൂൾ പ്രൻസിപാൽ,MCH), ഫാ. വിപിൻ വർഗീസ് (Vicar St.George Church puthuppally),ശ്രീ റ്റി കെ കുരുവിള(President Lions Club of Kottayam), കുര്യൻ കെ കുര്യൻ, ജോസഫ് കുര്യൻ, സിസ്റ്റർ ശ്ലോമ്മോ,എം സി ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 61 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും, സഹായ സഹകരണവും ഉണ്ടാകണമേആശ്രയയിൽ 61-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി,
0
വെള്ളിയാഴ്ച, ഫെബ്രുവരി 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.