തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നല്‍കുന്നത്.
രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകള്‍ക്കും നല്‍കും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലാണ് പുതിയ സമ്മർ ബമ്ബർ ടിക്കറ്റ് പ്രകാശനം ചെയ്തത്.250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെc. ഏപ്രില്‍ രണ്ടാം തീയതി രണ്ടു മണിയ്ക്കാണ് ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.
അതേസമയം, ബുധനാഴ്ച നറുക്കെടുപ്പ് നടന്ന ക്രിസ്മസ് ബംമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി സത്യനാണ്. ഒരു കെട്ട് ടിക്കറ്റാണ് സത്യൻ വാങ്ങിയത്. കണ്ണൂർ ചക്കരക്കലിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ബംമ്പർ അടിച്ചത്. സത്യൻ വാങ്ങിയ XD 387132 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്.നറുക്കെടുപ്പിനു മണിക്കൂറുകള്‍ക്ക് മുൻപും വില്പന കേന്ദ്രങ്ങളിലെല്ലാം വലിയ രീതിയിലുള്ള ബമ്പർ ടിക്കറ്റു വില്പനയാണ് നടന്നത്. 8,87,140 ടിക്കറ്റുകള്‍ വിറ്റ് പാലക്കാട് ജില്ല ടിക്കറ്റ് വില്പനയില്‍ ഒന്നാമതെത്തി.
5, 33,200 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകള്‍ വിറ്റ് തൃശൂർ ജില്ല നിലവില്‍ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റ് വില്‍പന ഗണ്യമായി വർധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.