ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ നല്‍കുന്ന 16 അക്ക ഐഡന്റിഫിക്കേഷൻ നമ്പറാണിത്.
മാത്രമല്ല വിവിധ ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന തിരിച്ചറിയല്‍ രേഖയായും ആധാർ മാറി കഴിഞ്ഞിട്ടുണ്ട്. പൗരന്മാരുടെ വിലാസം, ജനനതീയതി തുടങ്ങിയവ തെളിയിക്കുന്ന രേഖയായും ആധാർ ഉപയോഗിക്കാം. ഇത് എല്ലാവരും കൈവശം വെയ്‌ക്കേണ്ടത് നിർബന്ധമായ അവസ്ഥയാണ്.ആധാർ കാർഡ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് ഫോണിലൂടെ തന്നെ അറിയാൻ സാധിക്കും. സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കാൻ മൊബൈല്‍ നമ്പറും അക്കൗണ്ട് നമ്പറും ആധാറുമായി ലിങ്ക് ചെയ്യാൻ സർക്കാർ നിർദ്ദേശമുണ്ട്.
എന്നാല്‍ ഇന്ന് പലരും ഒന്നിലധികം മൊബൈല്‍ നമ്പറുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് നമ്പറാണ് ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്നതെന്ന് മറന്നു പോയേക്കാം. അല്ലെങ്കില്‍ ആധാർ കാർഡില്‍ പുതിയ മൊബൈല്‍ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യം വന്നേക്കാം. അതിനാല്‍ മൊബൈല്‍ നമ്പർ മാറുമ്പോള്‍ അത് ആധാറിലും അപ്ഡേറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ ആധാറില്‍ ചേർത്തിരിക്കുന്ന മൊബൈല്‍ നമ്ബറില്‍ വ്യത്യാസം വന്നാലോ..?. ആധാറില്‍ ചേർത്തിരിക്കുന്ന വിവരങ്ങളില്‍ വ്യത്യാസം വന്നാല്‍ അപ്‌ഡേറ്റ് ചെയ്യാൻ നമ്മള്‍ വേണ്ടി അടുത്തുള്ള ആധാർ എന്റോള്‍മെന്റ് കേന്ദ്രത്തിലേക്ക് തന്നെ പോകേണ്ടി വരും. പേര്, വിലാസം, ജനനതിയ്യതി, ലിംഗഭേദം, മൊബൈല്‍ നമ്ബർ, ഇമെയില്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ആധാർ എന്റോള്‍മെന്റ് സെന്ററില്‍ പോയി മാത്രം മാറ്റാവുന്ന കാര്യമാണ്.നിങ്ങള്‍ക്ക് ആധാർ വിശദാംശങ്ങള്‍ ഓണ്‍ലൈനിലോ ഓഫ്ലൈനായോ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ചില കാര്യങ്ങള്‍ മാത്രമേ ഓണ്‍ലൈനായി നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. ഫോണ്‍ നമ്ബർ നിങ്ങള്‍ക്ക് ഓണ്‍ലൈനായി സ്വയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയില്ല. നിങ്ങള്‍ സിം കാർഡ് മാറ്റുകയോ മറ്റൊരു നമ്ബരിലേക്ക് ആധാർ കാർഡ് ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കില്‍ അടുത്തുള്ള എന്റോള്‍മെന്റ് സെന്ററില്‍ പോയാല്‍ മതി. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇത്തരം സെന്ററുകള്‍ കണ്ടെത്താൻ uidai.gov.in എന്ന വെബ്സൈറ്റിലെ 'ഫൈൻഡ് എന്റോള്‍മെന്റ് സെന്റർ' എന്ന ഓപ്ഷൻ തിരഞ്ഞെടുത്താല്‍ മതി. അവിടെ നിന്ന് മൊബൈല്‍ നമ്ബർ മാറ്റാനായി പൂരിപ്പിച്ച് നല്‍കേണ്ട ഫോം ആധാർ ഹെല്‍പ്പ് എക്സിക്യൂട്ടീവ് നല്‍കും. ശേഷം ഫോം പൂരിപ്പിച്ച് ഒരിക്കല്‍ കൂടി പരിശോധിച്ച് ആധാർ എക്സിക്യൂട്ടീവിന് സമർപ്പിക്കുക. അപ്‌ഡേറ്റിനായി നിങ്ങള്‍ 50 രൂപ നല്‍കേണ്ടി വരും. ഇത് ആധാർ എക്സിക്യൂട്ടീവിന്റെ പക്കല്‍ ഏല്‍പ്പിക്കുക.
അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎ) അടങ്ങുന്ന ഒരു സ്ലിപ്പ് ആധാർ എക്സിക്യൂട്ടീവ് നിങ്ങള്‍ക്ക് നല്‍കും. കൂടാതെ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിച്ച് ഇത് സ്ഥിരീകരിക്കുന്നതിനായി ബയോമെട്രിക് പരിശോധന നടക്കും. അപ്ഡേഷന്റെ സ്റ്റാറ്റസ് അറിയാൻ myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ കയറി ചെക്ക് എന്റോള്‍മെന്റ് & അപ്‌ഡേറ്റ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.90 ദിവസത്തിനുള്ളില്‍ നിങ്ങളുടെ മൊബൈല്‍ നമ്ബർ യുഐഡിഎഐ ഡാറ്റാബേസില്‍ അപ്ഡേറ്റ് ചെയ്യപ്പെടും. അല്ലെങ്കില്‍ സ്റ്റാറ്റസ് പരിശോധിക്കാൻ യുഐഡിഎഐ ടോള്‍ ഫ്രീ നമ്ബറില്‍ (1947) വിളിക്കാവുന്നതാണ്. മറ്റുള്ളവരുടെ ആധാർ കാർഡിന്റെ നമ്ബർ മാറ്റി തട്ടിപ്പുകള്‍ നടത്താതിരിക്കാൻ വേണ്ടിയാണ് മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ആധാർ എന്റോള്‍മെന്റ് കേന്ദ്രത്തിലൂടെ മാത്രമാക്കിയിരിക്കുന്നത്.
ആധാർ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൃത്യവും സുരക്ഷിതവുമായിരിക്കാൻ വേണ്ടിയാണ് ആധാർ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.