ഡൽഹി: വിഷബാധയേറ്റ രോഗിക്ക് ദയാവധം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ സമ്മതിച്ച് സുപ്രീംകോടതി.
ഓള് ക്രിയേറ്റേഴ്സ് ഓഫ് ഗ്രേറ്റ് ആന്റ് സേമോള് എന്ന എന്‍ജിഒയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.രണ്ടാഴ്ചക്കകം ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.2019ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ച് എന്‍ജിഒ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2020 ജനുവരിയില്‍ ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കിയിരുന്ന കാര്യം കേന്ദ്രം അറിയിക്കുകയും ചെയ്തു.
നൂറു ശതമാനം മരണം ഉറപ്പായ പേവിഷബാധയില്‍ രോഗിക്ക് അന്തസായി മരിക്കാനുള്ള അവസരം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചികിത്സ ഒന്നും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ദുരിതപൂര്‍ണ്ണമായാണ് രോഗികള്‍ മരിക്കുന്നത് കെട്ടിയിട്ടും ജയിലില്‍ പൂട്ടിയിട്ടും നരകയാതന അനുഭവിക്കുകയാണ് ഈ രോഗികള്‍്. രോഗത്തിന്റെ അസാധാരണവും അക്രമാസക്തമായ സ്വഭാവം പരിഗണിക്കണം. അതുകൊണ്ട് തന്നെ ബന്ധുക്കളുടെ അനുമതിയോടെ ഡോക്ടര്‍മാര്‍ക്ക് ദയാവധം നടത്താന്‍ അനുമതി നല്‍കണമെന്നും എന്‍ജിഒ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.