കല്‍പ്പറ്റ: കടുവാപ്പേടിയില്‍ വയനാട്ടിലെ എസ്റ്റേറ്റ് മേഖല തോട്ടത്തിലിറങ്ങാൻ ഭയന്ന് തൊഴിലാളികള്‍. കടുവായെ കാണുന്നത് പതിവെന്ന് തൊഴിലാളികള്‍ പറയുന്നു.
വയനാട്ടില്‍ പഞ്ചാരക്കൊല്ലിയില്‍ രാധയെ കടുവ കടിച്ചുകൊന്ന ശേഷം പുലർച്ചെ ജോലിക്ക് പോവാനും കുട്ടികളെ പുറത്തുവിടാനും ഭയന്നിരിക്കുകയാണ് വയനാട്ടുകാർ. പഞ്ചാരക്കൊല്ലിയില്‍ ലയത്തിന് പിന്നാമ്പുറത്ത് സ്ഥിരമായി കടുവയെത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയില്‍ പുറത്തിറങ്ങാൻ ഭയമാണെന്ന് തൊഴിലാളികള്‍ പറയുന്നു. കുട്ടികളെ ലയത്തിന് പുറത്ത് വിടാനും പേടിയിലാണ് വയനാട്ടുകാർ. പുലർച്ചെ ജോലിക്കിറങ്ങുന്നത് നിർത്തിയെന്ന് തൊഴിലാളികള്‍ പറയുന്നു. നേരം പുലർന്നശേഷമാണ് പലരും ജോലി തുടങ്ങുന്നത്. ജീവനില്‍ ഭയമാണെന്നും എസ്റ്റേറ്റ് തൊഴിലാളികള്‍ പറയുന്നു.കടുവാപ്പേടിയിൽ ജനങ്ങൾ:പഞ്ചാരക്കൊല്ലിയില്‍ ലയത്തിന് പിന്നാമ്പുറത്ത് സ്ഥിരമായി കടുവ; ജോലിക്ക് പോവാൻ ഭയന്ന് നാട്ടുകാര്‍,
0
വെള്ളിയാഴ്ച, ഫെബ്രുവരി 14, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.