കൊല്ലം: യാത്രക്കാർ കൈ കാണിച്ചാല്‍ KSRTC നിർത്തണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. യാത്രക്കാർ കൈകാണിച്ചാല്‍ വണ്ടി നിർത്താത്ത കെഎസ്‌ആർടിസി ഡ്രൈവർമാർ ഇപ്പോഴും ഉണ്ട്.
അതുകൊണ്ട് എല്ലാ ബസിലും ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. യാത്രക്കാർ കൈകാണിച്ചിട്ടും വണ്ടി നിർത്താതെ പോയാല്‍ ടിക്കറ്റിന്റെ കാശ് ഡ്രൈവർ തരേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. "നിങ്ങളുടെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന് എന്നെക്കാള്‍ നന്നായി ഒരു ട്രേഡ് യൂണിയനും പറയില്ല.പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ നിങ്ങള്‍ എന്നോടൊപ്പം നില്‍ക്കണം.ആദ്യം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കാനാണ് ആഗ്രഹം.കെഎസ്‌ആർടിസി ലാഭത്തില്‍ ആക്കാം എന്ന പ്രതീക്ഷ എനിക്കില്ല.നഷ്ടം കുറയ്ക്കലാണ് ലക്ഷ്യം.ഇപ്പോള്‍ വരവിനെക്കാള്‍ കൂടുതല്‍ ചെലവ് ആണ്. ഗതാഗത മന്ത്രി പറഞ്ഞു.യാത്രക്കാര്‍ കൈ കാണിച്ചാല്‍ KSRTC നിര്‍ത്തണം; നിര്‍ത്താതെ പോയാല്‍ ടിക്കറ്റിൻ്റെ കാശ് ഡ്രൈവര്‍ തരേണ്ടി വരുമെന്ന് മന്ത്രി,
0
ചൊവ്വാഴ്ച, ഫെബ്രുവരി 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.