എറണാകുളം: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്‍സനെതിരെ കൂടുതല്‍ അന്വേഷണം നടത്താൻ വിജിലന്‍സ്.
അറസ്റ്റിലായ ജെര്‍സണ്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ജെര്‍സന്‍റെയും കുടുംബാംഗങ്ഹളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.ജെർസൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് വിജിലൻസ് മോട്ടോർ വാഹന വകുപ്പിന് കൈമാറും. അതേസമയം, ജെര്‍സനെതിരെ ഗതാഗത വകുപ്പ് നടപടിയെടുക്കും. ജെർസനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തേക്കും. ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടയാണ് ഇന്നലെ എറണാകുളം ആർടിഒ പിടിയിലായത്.ബസിന് റൂട്ട് പെർമിറ്റ് അനുവദിക്കാൻ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ സംഭവത്തില്‍ എറണാകുളം റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലെ ആർ.ടി.ഒ ജെർസണിന് പുറമെ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും എറണാകുളം വിജിലൻസ് പിടികൂടിയിരുന്നു. ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് നടപടി. സുഹൃത്തിന്‍റെ ട്രാവല്‍സില്‍ മാനേജരായിരുന്നു പരാതിക്കാരനായ യുവാവ്. സുഹൃത്തിന്‍റെ പേരിലുള്ള ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടില്‍ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിന്‍റെ റൂട്ട് പെര്‍മിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെർമിറ്റ് പരാതിക്കാരന്‍റെ സുഹൃത്തിന്‍റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
തുടർന്ന് ആർ.ടി.ഒ ജെർസണ്‍ ആറാം തീയതി വരെ താല്‍ക്കാലിക പെർമിറ്റ് അനുവദിക്കുകയും അതിനുശേഷം പലകാരണങ്ങള്‍ പറഞ്ഞ് മനപൂർവം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു. പിന്നാലെ ഏജന്‍റായ രാമപടിയാർ പരാതിക്കാരനെ നേരില്‍ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്‍റായ സജിയുടെ കയ്യില്‍ 5,00 രൂപ കൈക്കൂലി നല്‍കണമെന്ന് ആർ.ടി.ഒ ജെർസണ്‍ പറഞ്ഞതായി അറിയിച്ചു.
ഇതോടെ പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ആർ.ടി.ഒ ജെർസന്‍റെ ഇടപ്പള്ളിയിലുള്ള വീട്ടില്‍ നടന്ന പരിശോധനയില്‍ 49 കുപ്പി വിദേശ മദ്യശേഖരം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.