ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു പി വിഭാഗം വാർഷികോത്സവം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസിരിയ സൈഫുദീൻ അധ്യക്ഷയായി. ദീർഘകാല സേവനത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരെയും ദേശീയ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുന്ന പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം വി വി കരുണാകരൻ, പിടിഎ പ്രസിഡൻ്റ് മുസ്തഫ ചാലു പറമ്പിൽ, പഞ്ചായത്തംഗം പി വി ഷൺമുഖൻ, പ്രധാനധ്യാപകൻ പ്രമോദ് ഔണ്ടിത്തറക്കൽ, എസ്ആർജി കൺവീനർ പി കെ ശശികുമാർ, വിരമിക്കുന്ന അധ്യാപകരായ കെ എസ് പ്രദീപ്, വി സി ബിന്ദു, ടി രതി, എസ്എംസി ചെയർമാൻ ലത്തീഫ്, എംപിടിഎ പ്രസിഡൻ്റ് സാബിറ മുസ്തഫ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ മണികണ്ഠൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവ് നന്ദിയും പറഞ്ഞു.പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർസെക്കൻഡറി സ്കൂൾ: യു പി വിഭാഗം വാർഷികം ആഘോഷിച്ചു,
0
ബുധനാഴ്ച, ഫെബ്രുവരി 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.