കനഡയിലെ ടൊറന്റോയില്‍ ലാൻഡിംഗിനിടെ വിമാനം മറിഞ്ഞ് 19 പേർക്ക് പരുക്കേറ്റു. ഒരു കുഞ്ഞ് ഉള്‍പ്പെടെ 3 പേരുടെ നില ഗുരുതരം.
വിമാനത്തില്‍ 80 പേർ ഉണ്ടായിരുന്നു, അവരെയെല്ലാം ഒഴിപ്പിച്ചു. ടോറൻ്റോ പിയേഴ്സണ്‍ ഇൻ്റർ നാഷനല്‍ എയർപോർട്ട് കടുത്ത മഞ്ഞു മൂടിനിലയിലായിരുന്നു . വിമാനം ലാൻഡ് ചെയ്യുന്നതിനും തൊട്ടുമുമ്പ് കടുത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു.യുഎസ് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്‌എഎ) പ്രകാരം, പ്രാദേശിക സമയം ഏകദേശം 2:45 ന് ടൊറന്റോ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ ഡെല്‍റ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 തലകീഴായി മറിയുകയായിരുന്നു.
അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ള ഡെല്‍റ്റ വിമാനമാണ് അപകടത്തില്‍പ്പെട്ടത് എന്ന് യുഎസ് ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അപകടം കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. മിക്കയാത്രക്കാരും സുരക്ഷിതരാണെന്നും സാഹചര്യം താൻ നിരീക്ഷിച്ചു വരികയാണെന്നും കാനഡ ഗതാഗത മന്ത്രി അനിത ആനന്ദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.