ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് കോടികള്‍ തട്ടി: യുവാക്കള്‍ അറസ്റ്റില്‍,

കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പിലൂടെ മലയാളി വൈദികനില്‍ നിന്ന് കോടികള്‍ തട്ടിയ യുവാക്കള്‍ അറസ്റ്റില്‍.

കാസർഗോഡ് സ്വദേശിയായ വൈദികനില്‍ നിന്ന് താമരശ്ശേരി സ്വദേശികളായ മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവർ വൻ ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈൻ ട്രേഡിംഗിലൂടെ തട്ടിയത് 1.41 കോടി രൂപയായിരുന്നു. 67 ലക്ഷം രൂപയ്ക്ക് വൻ ലാഭം നല്‍കി വിശ്വാസം നേടിയ ശേഷമായിരുന്നു തട്ടിപ്പ്. 

കോതനല്ലൂരിലെ പള്ളിയില്‍ സേവനം ചെയ്യുന്ന വൈദികനാണ് വൻ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

പരാതി ലഭിച്ച ഉടൻതന്നെ ഇടപെട്ടതിനാല്‍ 28 ലക്ഷം രൂപ ഫ്രീസ് ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നു. പിന്നാലെ ഈ ബാങ്ക് അക്കൌണ്ടുകളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് താമരശ്ശേരി സ്വദേശികള്‍ കുടുങ്ങിയത്. മിനാജിന്‍റെയും ഷംനാദിന്‍റെയും അക്കൗണ്ടുകള്‍ വഴി പണം ഇടപാട് നടന്നെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഡിസംബർ 31 മുതല്‍ ജനുവരി 15 വരെയുളള കാലയളവില്‍ മിനാജിന്‍റെ അക്കൗണ്ടില്‍ നിന്ന് എടിഎം വഴി 17 ലക്ഷം രൂപ പിൻവലിച്ചതിന്‍റെ വിവരങ്ങളും പൊലീസിന് കിട്ടി. ഇതോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. 

തുടക്കത്തില്‍ വൻ ലാഭം നേടിയതിന് പിന്നാലെ വൈദികൻ പലരില്‍ നിന്നായി സമാഹരിച്ച്‌ 1.41 കോടി രൂപ ട്രേഡിങ് ആപ്പില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വൈദികന് ട്രേഡിങ് ആപ്പ് സംഘവുമായി ബന്ധപ്പെടാൻ സാധ്യമാകാതെ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പില്‍ കുടുങ്ങിയതായി വൈദികന് മനസിലായത്.

കാസർഗോഡ് സ്വദേശിയായ വൈദികൻ കോതനല്ലൂരിലെ പള്ളിയില്‍ സേവനം ചെയ്തു വരുന്നതിനിടയിലാണ് തട്ടിപ്പില്‍ കുടുങ്ങിയത്. വൈദികന്റെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !