കൊച്ചി: കളമശേരി സീപോർട്ട് - എയർപോർട്ട് റോഡിൽ കാർ സർവീസ് സെന്ററിൽ തീപിടുത്തം. പോപ്പുലർ ഹുണ്ടായ് കാർ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്.
രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വാഹനങ്ങളുടെ സ്പെയർ പാർട്സ് സ്റ്റോർ റൂമും പാർട്സുകളും പൂർണമായി കത്തി നശിച്ചു. അപകടം നടക്കുമ്പോൾ സർവീസ് സെന്‍ററിനകത്ത് വാഹനങ്ങളും ഓയിൽ നിറച്ച ബാരലുകളും ഉണ്ടായിരുന്നുവെങ്കിലും ഉടൻ പുറത്തേക്ക് മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തൃക്കാക്കരയിൽ നിന്നും ഏലൂർ ഉദ്യോഗമണ്ഡലിൽ നിന്നും അഗ്നിശമന യൂണിറ്റുകൾ എത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. നാശനഷ്ടവും കണക്കാക്കിയിട്ടില്ല.എറണാകുളത്ത് കാർ സർവീസ് സെന്ററിൽ തീപിടുത്തം ഒഴിവായത് വൻ ദുരന്തം,.
0
വ്യാഴാഴ്ച, ഫെബ്രുവരി 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.