പെരുമ്പരമ്പ: AUPS പെരുമ്പരമ്പയുടെ 91-ആം വാർഷികാഘോഷം ഫെബ്രുവരി 21-ന് സ്‌കൂൾ പ്രോഗ്രൗണ്ടിൽ വച്ച് ഗംഭീരമായി ആഘോഷിച്ചു.
വാർഷികാഘോഷ പരിപാടികൾ വാർഡ് മെമ്പർ ശ്രീ. വി. പി. വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു. ഗായകൻ മാസ്റ്റർ പാർഥിവ്. V മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ടി. വി. മഞ്ജുഷ സ്വാഗതം നേർന്ന ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ. ബിജേഷ് കെ അധ്യക്ഷനായി.സ്കൂൾ പത്രത്തിന്റെ പ്രകാശനം, എൻഡോവ്മെന്റ് വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. ശ്രീ. പരമേശ്വരൻ മാസ്റ്റർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ശ്രീ. സലിം സി, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ. സുരേഷ് എ, GLPS പെരുമ്പരമ്പ ഹെഡ്മിസ്ട്രസ് ശ്രീമതി. സിന്ധു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. രേഖ ടീച്ചർ, SMC ചെയർപേഴ്സൺ ശ്രീമതി. അനിജിത, MPTA പ്രസിഡന്റ് ശ്രീമതി. അംബിക, കൂടാതെ റഫീഖ് പി കെ , ശ്രീധരൻ , മുഹമ്മദ് കുട്ടി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ലീഡർ കുമാരി നവയുക്ത കെ. നന്ദിപ്രസംഗം നടത്തി.ചടങ്ങിൽ രക്ഷിതാക്കളും മുൻ അധ്യാപകരും പങ്കെടുക്കുകയും ഓർമ്മകളിലൂടെ സ്കൂളിന്റെ നാളുകളെ അനുസ്മരിക്കുകയും ചെയ്തു.വാർഷികാഘോഷവുമായി AUPS പെരുമ്പരമ്പ: ചരിത്രവും അനുഭവങ്ങളും പങ്കിട്ട ചടങ്ങ്
0
വെള്ളിയാഴ്ച, ഫെബ്രുവരി 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.