അപ്രതീക്ഷിത ആക്രമണം:കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഭീകരാക്രമണം; വ്യാപക തിരച്ചില്‍,

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഭീകരാക്രമണം.

രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്തു വെച്ചാണ് ഭീകരര്‍ സൈനിക വാഹനത്തിന് നേര്‍ക്ക് നിറയൊഴിച്ചത്. വനത്തോട് ചേര്‍ന്നുള്ള ഫാല്‍ ഗ്രാമത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം.
പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന വാഹനത്തിന് നേര്‍ക്കായിരുന്നു ഭീകരാക്രമണം. ഭീകരര്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രദേശം ഭീകരര്‍ സ്ഥിരമായി നുഴഞ്ഞുകയറാന്‍ ഉപയോഗപ്പെടുത്തുന്ന പ്രദേശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തെത്തുടര്‍ന്ന് പ്രദേശം മുഴുവന്‍ സൈന്യം വളഞ്ഞു. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് വ്യാപക തിരിച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !