ഡൽഹി: രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് സംസാരിച്ചിട്ടും ലേഖന വിവാദത്തില്‍ നിലപാടില്‍ ഉറച്ചു നില്ക്കുന്ന ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്.
സംസ്ഥാന നേതാക്കള്‍ പലവട്ടം പരാതി അറിയിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ശശി തരൂരിനോട് ദേശീയ നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. വിശ്വപൗരന് എന്ന ഇമേജില്‍ നില്ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ.എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ പരാജയം എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയതോടെ ആണ് ഇതില്‍ മാറ്റം വരുത്തിയത്.
രാഹുല്‍ ഗാന്ധി തന്നെ ശശി തരൂരിനെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചതും ഇതിനെ തുടര്‍ന്നാണ്. സംഘടനാ തലത്തിലെ അവഗണനയിലെ പരാതികളാണ് തരൂര്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വച്ചത്. ഇത് പരിശോധിക്കാമെന്നും പാര്‍ട്ടി നിലപാടിനൊപ്പം മുന്നോട്ടു പോകണം എന്ന നിര്‍ദേശവും നല്‍കിയാണ് കൂടിക്കാഴ്ച അവസാനിച്ചത്. എന്നാല്‍ അടുത്ത ദിവസം തന്നെ ലേഖനത്തില്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തിയതിനെ ന്യായീകരിക്കുകയാണ് ശശി തരൂര്‍ ചെയ്തത്. ഒപ്പം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിക്കുകയും ചെയ്തു.ഇതോടെ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. എംപി എന്ന നിലയിലും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയംഗം എന്ന നിലയിലും ശശി തരൂരിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഒരു ഗുണവും ഇല്ലെന്ന നിലപാടാണ് നേതാക്കള്‍ അറിയിച്ചത്. ഇതോടെയാണ് ശശി തരൂരിന് ഇനി ഒരു പരിഗണനയും നല്‍കേണ്ടെന്ന ധാരണയില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും സംഘടനാ ചുമതലകള്‍ വേണമെന്ന ശശി തരൂരിന്റെ ആവശ്യം പരിഗണിക്കില്ല. ശശി തരൂരിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം കൂടുതല്‍ ഇടപെടലുകള്‍ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.