ദില്ലി: ദില്ലി സൗത്ത് ഏഷ്യൻ സർവകലാശാലയില്‍ വിദ്യാർത്ഥി സംഘർഷം. കോളേജ് മെസില്‍ മാംസാഹാരം നല്‍കിയത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.
ശിവരാത്രി ദിനത്തില്‍ മാംസാഹാരം നല്‍കാൻ പാടില്ലെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഒരു വനിത വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. ശിവരാത്രി ദിനത്തില്‍ മെസ്സില്‍ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് ഇടതു വിദ്യാർത്ഥി സംഘടനകള്‍ ആരോപിച്ചു.മെസിലെ പട്ടിക പ്രകാരം ഇന്ന് മാംസാഹാരം നല്‍കുന്ന ദിവസമാണ്. എന്നാല്‍ ഇത് എബിവിപി പ്രവർത്തകർ തടഞ്ഞു. ഇതാണ് സംഘർഷത്തിന് വഴിവെച്ചത്. എബിവിപി പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് വിദ്യാർത്ഥിനി പൊലീസില്‍ പരാതി നല്കിസംഭവത്തില് കർശന നടപടിയെടുക്കണമെന്ന് എസ്‌എഫ്‌ഐ ദില്ലി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം ശിവരാത്രി ദിനത്തില്‍ വ്രതം എടുത്ത വിദ്യാർത്ഥികള്‍ക്ക് നേരെ ഇടതു സംഘടനകള്‍ അതിക്രമം നടത്തിയെന്നാണ് എബിവിപി ആരോപിക്കുന്നത്.സർവകാലാശാല പ്രോക്ടർക്ക് പരാതി നല്‍കിയതായും എബിവിപി അറിയിച്ചു.മെസ്സില്‍ മാംസാഹാരം വിളമ്പുന്നത് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് ആരോപണം; സൗത്ത് ഏഷ്യൻ സര്‍വകലാശാലയില്‍ സംഘര്‍ഷം,
0
വ്യാഴാഴ്ച, ഫെബ്രുവരി 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.