മൃഗങ്ങളുടെ പല പല വീഡിയോകള്‍ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളില്‍ വൈറലായി മാറാറുണ്ട്. അതില്‍ വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും എല്ലാം പെടും.
എന്നാല്‍, വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും തമ്മില്‍ സ്നേഹവും സൗഹൃദവും പങ്കിടുന്ന കാഴ്ച അപൂർവമായിരിക്കും അല്ലേ? എന്നാല്‍, അത്തരത്തില്‍ ഉള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകർഷിക്കുന്നത്. സാധാരണയായി കാട്ടിലെ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള നേച്ചർ ഈസ് അമേസിംഗ് എന്ന അക്കൗണ്ടില്‍ നിന്ന് തന്നെയാണ് ഈ വീഡിയോയും പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു കടുവയേയും ഒരു നായയേയും ആണ്. ഇരുവരും തമ്മില്‍ കെട്ടിപ്പിടിക്കുന്നതും സൗഹൃദം പങ്കിടുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ കാണുന്നത് കടുവ നായയെ കെട്ടിപ്പിടിക്കുന്നതാണ്. പിന്നീട്, നായയെ കെട്ടിപ്പിടിച്ചും മറ്റും അത് തന്റെ സൗഹൃദം പ്രകടിപ്പിക്കുന്നത് കാണാം. നായയും കടുവയെ വളരെ പരിചിതമാണ് എന്ന മട്ടില്‍ തന്നെയാണ് പെരുമാറുന്നത്.വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സൗഹൃദത്തിന് ഒരു അതിർത്തിയും ബാധകമല്ല എന്നാണ് ചിലരെല്ലാം കമന്റുകള്‍ നല്‍കിയിരിക്കുന്നത്. മറ്റ് ചിലർ കമന്റ് നല്‍കിയിരിക്കുന്നത്, ഇതാണ് ശരിക്കും സൗഹൃദം എന്നാണ്. എന്നാല്‍, ചിലരെല്ലാം ചെറിയ പേടിയും പ്രകടിപ്പിച്ചിട്ടുണ്ട്.
നായ പേടിച്ചിട്ടാണ് ഇരിക്കുന്നത് എന്നും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം തന്നെ കടുവ നായയെ ഉപദ്രവിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ചവരും കുറവല്ല. എന്നിരുന്നാലും, ഈ കടുവയും നായയും ചെറുതിലേ ഒരുമിച്ച് വളർന്നതായിരിക്കണം എന്ന് കമന്റ് നല്കിയവരും ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.