തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ. സംസ്ഥാനത്ത് ആദ്യമായാണ് കന്യാസ്ത്രീ ഈ ചുമതലയില്‍ എത്തുന്നത്.
ഡോ.ജീന്‍ റോസ് എന്ന റോസമ്മ തോമസാണ് മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുമതല ഏറ്റത്. ഡോ. റോസമ്മ തോമസ്, അഗതികളുടെ സഹോദരിമാര്‍ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമാണ്. ബെംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും അനസ്തേഷ്യ വിഭാഗത്തില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി. സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 10 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പി.എസ്.സി. പരീക്ഷ എഴുതിയത്. ആദ്യനിയമനം രണ്ടുവര്‍ഷം മുമ്പ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ലഭ്യമായത്.സംസ്ഥാനത്ത് ആദ്യം: സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി കന്യാസ്ത്രീ.
0
ശനിയാഴ്ച, ഫെബ്രുവരി 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.