രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കാമോ? പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്,
രാവിലെ ഉറക്കം ഉണർന്നാല്‍ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും പറയാറുണ്ട്. ഇത് ശരിയാണോ? അതേ! ഇതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. മനുഷ്യ ശരീരത്തിന് ഏറെ ആവശ്യമായ ഒരു ഘടകമാണ് വെള്ളം.ശരീരത്തിലെ ജലാംശത്തിൻ്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന ക്ഷീണം ഇത് ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നതാണ് ഏറ്റവും പ്രധാനം. മാത്രമല്ല നിർജലീകരണം മൂലമുണ്ടാകുന്ന ക്ഷീണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇതുവഴി തടയാൻ കഴിയും. പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മസ്തിഷ്ക പ്രവർത്തനങ്ങളെ മികച്ച രീതിയില്‍ നിലനിർത്തുന്നതിലും ഇത് ഏറെ സഹായിക്കും.
ദഹനപ്രക്രിയയിലും ഇത് നിർണായക പങ്ക് വഹിക്കുന്നുണ്ട്. വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് കുടലിന് ആരോഗ്യത്തിന് ഏറെ നല്ലതാണ്.മലവിസർജ്ജനം മെച്ചപ്പെടുത്താനും അതുമായി ബന്ധപ്പെട്ട എല്ലാ ദഹന പ്രശ്നങ്ങളും തടയാനും സഹായിക്കും.ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും രാവിലം വെറും വയറ്റില്‍ വെള്ളം കുടിക്കാം.വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഈ ശീലവും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നിങ്ങള്‍ ചർമാരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുണ്ടെങ്കില്‍ അതിനുമൊരു ബെസ്റ്റ് ഓപ്ഷനാണ് രാവിലെയുള്ള ആ വെള്ളംകുടി. ഇത് ചർമത്തിൻ്റെ തിളക്കം വർധിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.